Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:19 am

Menu

Published on April 5, 2014 at 9:38 am

ട്വന്റി20 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍;കോലി കളിയിലെ കേമന്‍

world-twenty20-unstoppable-virat-kohli-takes-india-to-final

മിര്‍പുര്‍: 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍.പുറത്താകാതെ കോലി നേടിയ 72 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ 172 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ സഹായിച്ചത്. ഇന്ത്യ 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.രഹാനെ 32 ഉം രോഹിത് ശര്‍മ 24 റണ്‍സും നേടി കോലിക്ക് മികച്ച പിന്തുണ നല്‍കി. പുറത്താകാതെ 72 റണ്‍സെടുത്ത കോഹ്‌ലി തന്നെയാണ് കളിയിലെ കേമന്‍.44 പന്തുകളില്‍ നിന്നും 5 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതാണ് കോഹ്ലിയുടെ ഇന്നിംഗ്‌സ്. ഡു പ്ലെസിസി(58)ന്റെയും ഡുമിനി(45)യുടെയും തകര്‍പ്പന്‍ ബാറ്റിങ്ങ് മികവിലാണ് ദക്ഷിണാഫ്രിക്ക 173 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യക്കു വേണ്ടി ആര്‍.അശ്വിന്‍ 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.ഞായറാഴ്ച്ച നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News