Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബുദാബി: സൗരോർജ്ജം ഉപയോഗിച്ച് പറക്കുന്ന ലോകത്തെ ആദ്യവിമാനമായ സോളാർ ഇംപൾസ്-2 നാളെ ഇന്ത്യയിലെത്തും .ഇന്ന് പുലർച്ചെ അബുദാബിയിലെ അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്നാണ് സോളര്‍ ഇംപള്‍സ് 2 ന്റെ ലോകം ചുറ്റി പറക്കല്‍ ആരംഭിച്ചത്.ഒമാനിലെ മസ്‌കറ്റിലാണ് ആദ്യം വിമാനം ചെല്ലുക. അവിടെനിന്ന് ഇന്ത്യയിലേക്ക് യാത്രതിരിക്കും. ഇന്ത്യയില്‍ അഹമ്മദാബാദും വാരാണസിയും യാത്രയുടെ ഭാഗമാവും. അവിടെനിന്നും മ്യാന്മറിലെ മാണ്ഡലയിലേക്ക് പോകും. ചൈനയിലെ ചൊങ് ക്വിങ്, നന്‍ജിങ് എന്നീ പട്ടണങ്ങളിലെ പര്യടനത്തിനുശേഷം അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കയില്‍ ഹവായ്, ഫിനിക്‌സ്, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളില്‍ ചെന്ന ശേഷം അബുദാബിയിലേക്ക് മടങ്ങും.അഞ്ച് മാസം കൊണ്ട് 34,769 കിലോമീറ്റർ ദൂരം പിന്നിടുന്ന യാത്രയാണ് സോളാർ ഇംപൾസ്-2 ന്റേത്. 12 പറക്കലിലൂടെയാണ് ഈ ദൂരം പിന്നിടുന്നത്. 2,300 കിലോയാണ് വിമാനത്തിന്റെ ഭാരം.വിമാനം നിയന്ത്രിക്കാൻ ആൻട്രെ ബോർഷ്ബെർഗ്, ബർട്രാൻഡ് പിക്കാർഡ് എന്നീ രണ്ടു പൈലറ്റുമാരുണ്ട്. ഇരുവരും മാറി മാറിയാകും വിമാനം നിയന്ത്രിക്കുക.സോളര്‍ ഇംപള്‍സ് 2വിന്റെ യാത്ര വിജയിച്ചാല്‍ ലോകം അഭിമുഖീകരിക്കുന്ന ഊര്‍ജ പ്രതിസന്ധിക്ക് വലിയ രീതിയില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Leave a Reply