Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രസീൽ :ലോകത്തെ ഏറ്റവും ഉയരം കൂടിയ പെണ്‍കുട്ടി വിവാഹിതയാവുന്നു.തന്നെക്കാള്‍ ഒരടി ആറിഞ്ചു ഉയരക്കുറവുള്ള ഫ്രാന്‍സിനാള്‍ഡോ സില്‍വയെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പെണ്‍കുട്ടി എലിസാനി ഡാ ക്രുസ് സില്‍വ വിവാഹം കഴിക്കാൻ പോകുന്നത്. കുറച്ചു കാലമായി ഇവർ പ്രണയത്തിലായിരുന്നു. ഫ്രാന്‍സിനാള്‍ഡോ എലിസാനിയോട് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പ്രകടിപ്പിക്കുകയായിരുന്നു.വിവാഹത്തിന് എലിസാനിയും തയ്യാറായിരുന്നു. എലിസാനിക്ക് ഇത്രയധികം ഉയരം കൂടാൻ കാരണമായത് ചെറുപ്പത്തിൽ പിടിപ്പെട്ട ട്യൂമർ ആണ്.തങ്ങളുടെ ജീവിതത്തിൽ ട്യൂമർ ഒരു വില്ലനായി വരുമോ എന്ന ആശങ്ക ഇവരിലുണ്ട്. തങ്ങൾക്കൊരു കുട്ടി ഉണ്ടായില്ലെങ്കിൽ ദത്തെടുക്കുന്നതിനെ കുറിച്ചും എലിസാനി ചിന്തിച്ചു. എന്തായാലും ബ്രസീലും ലോകവും ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്.
Leave a Reply