Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : വധശിക്ഷക്ക് വിധിക്കപ്പെട്ട മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. വധശിക്ഷക്കെതിരെയുള്ള മേമന്‍െറ അപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു.ഇതേ തുടര്‍ന്ന് ഇന്നലെ രാഷ്ട്രപതിക്കും മഹാരാഷ്ട്രാ ഗവര്‍ണര്‍ക്കും യാക്കൂബ് ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.തന്നെ തൂക്കിലേറ്റണമെന്ന വിചാരണ കോടതി വിധി ശരിയായ ചട്ടങ്ങള്‍ പാലിച്ചല്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ യാക്കൂബ് മേമന്‍ പറയുന്നു. നിയമപരമായ എല്ലാ സാധ്യതകളും നിഷേധിച്ചാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചതെന്നും ഇത് നിയമത്തിന് എതിരാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. വിധിക്കെതിരെ യാക്കൂബ് നേരിട്ട് സമര്‍പ്പിക്കുന്ന ആദ്യ ഹര്‍ജിയാണിത്. നേരത്തെ സഹോദരന്‍ സുലൈമാന്‍ മേമനായിരുന്നു യാക്കൂബിനായി കോടതിയെ സമീപിച്ചിരുന്നത്.
Leave a Reply