Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:13 pm

Menu

Published on January 28, 2015 at 1:06 pm

തമിഴ് ദിനപത്രം ദിനമലരിന് ഭീകരാക്രമണ ഭീഷണി

yesterday-charlie-hebdo-tomorrow-dinamalar-reads-a-threat-letter-for-the-tamil-newspaper

ചെന്നൈ: പ്രമുഖ തമിഴ് ദിനപത്രം ‘ദിനമലര്‍’നെതിരെ ഭീഷണി സന്ദേശം. ഫ്രഞ്ച് മാസിക ഷാർലി ഹെബ്ദോയ്ക്കു നേരേയുണ്ടായതു പോലുള്ള ആക്രമണം ഉണ്ടാകുമെന്നാണ് ഭീഷണി. ‘ഇന്നലെ ഷാര്‍ളി എബ്ദോ, നാളെ ദിനമലര്‍’ എന്നാണ് ഭീഷണി സന്ദേശം.കോയമ്പത്തൂരില്‍ നിന്നാണ് കത്ത് വന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റല്‍ അഡ്രസിന്റെ ആധികാരികതയെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കത്തിന്റെ ആധികാരികതയെ കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.2008 ല്‍ ദിനമലരില്‍ വന്ന പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണിനെതിരെ നേരിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം ഇത്തരം വിഷയങ്ങള്‍ പത്രം പ്രസിദ്ധീകരിച്ചിട്ടില്ല.കത്ത് ലഭിച്ചതിന് ശേഷം പത്രത്തിന്റെ ഓഫീസിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ഖ്വയ്ദയുടെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്.ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഫ്രാന്‍സിലെ ഷാര്‍ളി എബ്ദോ മാസികയ്ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ മാസികയുടെ എഡിറ്റര്‍ അടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News