Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 4:30 pm

Menu

Published on August 30, 2016 at 11:02 am

യോഗേശ്വറിന്റെ ലണ്ടൻ ഒളിമ്പിക്​സിലെ വെങ്കല മെഡൽ വെള്ളിയായേക്കും

yogeshwar-dutts-london-olympic-bronze-may-be-upgraded-to-silver-heres-why

ന്യൂഡല്‍ഹി: 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ യോഗ്വേശര്‍ ദത്തിന്റെ മെഡല്‍ വെള്ളി ആയേക്കും.ലോക ഉത്തേജക വിരുദ്ദ ഏജൻസി നടത്തിയ പരിശോധനയിൽ ലണ്ടനിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിത്.  നാല് തവണത്തെ ലോക ചാമ്പ്യനായിരുന്നു കുദുഖോവ് 2013ല്‍ തെക്കന്‍ റഷ്യയില്‍ ഉണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.വെള്ളി മെഡല്‍ ലഭിച്ചാല്‍ 2012 ഒളിമ്പിക്‌സില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകും യോഗേശ്വര്‍. ആ ഒളിമ്പിക്‌സില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു. വെള്ളി മെഡല്‍ സംബന്ധിച്ച് യുണൈറ്റഡ് വേള്‍ഡ് റസലിങ്ങും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുമാണ് സ്ഥിരീകരിക്കേണ്ടത്.യോഗേശ്വറിന് വെള്ളി മെഡല്‍ നല്‍കുന്നത് സംബന്ധിച്ച അറിയിപ്പ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയില്‍ നിന്നും ലഭിച്ചതായി റസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News