Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 2:42 pm

Menu

Published on August 22, 2017 at 1:08 pm

പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലിഫ്റ്റില്‍ കുരുങ്ങി ശരീരം രണ്ടായി മുറിഞ്ഞ് മരണം

young-mother-died-cut-in-half-lift

കുഞ്ഞിന് ജന്മം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ലിഫ്റ്റില്‍ കുരുങ്ങി യുവതിക്ക് ദാരുണ മരണം. സ്പെയിനിലെ സെവിയ്യയില്‍ വലാമെ ആശുപത്രിയിലായിരുന്നു സംഭവം. റോസിയോ കോര്‍ടസ് നൂനെസ് എന്ന 26കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം യുവതിയെ രണ്ടാമത്തെ നിലയില്‍ നിന്നും മൂന്നാമത്തെ നിലയിലേക്ക് സ്ട്രക്ചറില്‍ കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ യുവതിയെ ലിഫ്റ്റില്‍ പൂര്‍ണമായും കയറ്റുന്നതിന് മുമ്പായി ലിഫ്റ്റ് ഉയരുകയും യുവതി ലിഫ്റ്റില്‍ കുരുങ്ങിപ്പോകുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് റോസിയോയുടെ ശരീരം രണ്ടായി മുറിഞ്ഞു.

ഈ സമയം കുഞ്ഞിനെ കൈയില്‍ ചേര്‍ത്തുപിടിച്ചിരിക്കുകയായിരുന്ന യുവതി എന്നാല്‍ മരണവേദനക്കിടയിലും കുഞ്ഞിനെ കൈവിട്ടില്ല. ശരീരത്തോട് ചേര്‍ത്തുപിടിച്ചിരുന്നതിനാല്‍ കുഞ്ഞിന് അപകടമൊന്നും സംഭവിച്ചില്ല. തുടര്‍ന്ന് രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫൈറ്റേഴ്‌സ് യുവതിയുടെ മൃതദേഹം പുറത്തെടുത്തത്. ലിഫ്റ്റിന്റെ സാങ്കേതികത്തകരാറായിരിക്കാം അപകടത്തിന് വഴിവെച്ചത് എന്ന നിഗമനത്തിലാണ് ആശുപത്രി അധികൃതര്‍.

അസാധാരണമായ ദുരന്തമെന്നാണ് സംഭവത്തെ ആരോഗ്യമന്ത്രി മറീന അല്‍വാരെസ് വിശേഷിപ്പിച്ചത്. സംഭവത്തില്‍ ത്വരിതാന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും റോസിയോയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News