Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 8:23 am

Menu

Published on March 30, 2017 at 10:14 am

ഇന്ന്‌ നിങ്ങള്‍ക്കെങ്ങനെ?

your-day-today-astrology-2

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ഈ കൂറുകാർക്ക് പൊതുവെ ഇന്ന് നല്ല ദിവസമാണ്. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. യാത്രകൾ ഫലവത്താവാം.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചിലവ് എന്നിവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ധനയോഗം, ഗൃഹത്തിൽ ബന്ധുസമാഗമം എന്നിവ കാണുന്നുണ്ട്. ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യത ഏറെയാണ്.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
തൊഴിൽലാഭം, കാര്യവിജയം എന്നിവ കാണുന്നു. യാത്രകൾ ഫലവത്താവും. ആഗ്രഹങ്ങൾ പലതും നടക്കാൻ സാധ്യത ഏറെയാണ്.

astro1

ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, കാര്യതടസ്സം, എന്നിവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഈ കൂറുകാർക്ക് ഇന്ന് പൊതുവെ അത്ര നല്ലതായി കാണുന്നില്ല. കാര്യപരാജയം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറച്ച് നേരെയാകും.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ആഗ്രഹങ്ങള്‍ നടക്കാൻ സാധ്യത ഏറെ കാണുന്നു. കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ ഉണ്ടാകാനും സാധ്യത ഏറെയാണ്.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
ശത്രുക്ഷയം, കാര്യവിജയം, മത്സരവിജയം എന്നിവയ്ക്ക് ഇന്ന് സാധ്യത ഏറെയാണ്.

ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ നേരെയാകും.

astro4

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറുകാർക്ക് ഇന്ന് പൊതുവെ മോശം ദിവസമാണ്. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നുണ്ട്. സന്ധ്യ മുതൽ കാര്യങ്ങൾ ഭേദപ്പെടാൻ സാധ്യതയുണ്ട്.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, സ്ഥാനലാഭം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാൻ സാധ്യത ഏറെ കാണുന്നു.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ഈ കൂറുകാർക്ക് ഇന്ന് അഭിമാനക്ഷതം, നഷ്ടം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെ കാണുന്നുണ്ട്. സായാഹ്ന ശേഷം കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News