Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 10:57 pm

Menu

Published on March 31, 2017 at 10:20 am

നിങ്ങളുടെ ഇന്ന്

your-day-today-astrology-3

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് ഈ കൂറുകാർക്ക് പൊതുവെ നല്ല മോശമില്ലാത്ത ദിവസമാണ്.കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നുണ്ട്. ഒരു മണി കഴിഞ്ഞാൽ കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം എന്നിവ കാണുന്നുണ്ട്.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഉച്ചവരെ കാര്യതടസ്സം, അലച്ചിൽ, ചിലവ് എന്നിവ കാണുന്നു. പകൽ 1 മണി കഴിഞ്ഞാല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ സഫലമാകും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
പകൽ 1 മണി വരെ കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. അതിനു ശേഷം കാര്യതടസ്സം, അലച്ചിൽ, ചിലവ് ഇവ കാണുന്നു.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കർക്കിടകക്കൂറുകാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. കാര്യവിജയം, ഗൃഹത്തിൽ ബന്ധുസമാഗമം എന്നിവ കാണുന്നു. മനസ്സിൽ വളരെക്കാലമായി കൊണ്ടുനടക്കുന്ന ആഗ്രഹങ്ങള്‍ ഫലവത്താവും.

astro2

ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
പകൽ ഒരു മണി വരെ കാര്യതടസ്സം, ഉദരവൈഷമ്യം, നഷ്ടം എന്നിവ കാണുന്നു. ഒരുമണിക്ക് ശേഷം കാര്യങ്ങൾ നേരെയാകും.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
അപകടഭീതി, ഉദരവൈഷമ്യം,കാര്യപരാജയം എന്നിവ കാണുന്നു.സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സുഹൃദ്സമാഗമം ,കാര്യവിജയം എന്നിവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാൻ സാധ്യത ഏറെയാണ്. പകൽ 1 മണി കഴിഞ്ഞാല്‍ കാര്യപരാജയം, അപകടഭീതി, നഷ്ടം എന്നിവ കാണുന്നുണ്ട്.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
കാര്യവിജയം,ധനയോഗം ഇവ കാണുന്നു. യാത്രകൾക്ക് ഉദ്ദേശിച്ച ഫലം കാണും.

astro3

ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
പകൽ ഒരു മണി വരെ കാര്യതടസ്സം, ഉദരവൈഷമ്യം, യാത്രാവൈഷമ്യം, ശരീരസുഖക്കുറവ് എന്നിവ കാണുന്നു. 1 മണിക്ക് ശേഷം കാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകില്ല.

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം എന്നിവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറുകാർക്ക് ഇന്ന് പൊതുവെ മോഷദിവസമാണ്. സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നുണ്ട്. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ഒരു മണി വരെ കാര്യങ്ങൾ അല്പം മോശം സ്ഥിതിയിലായിരിക്കും. 1 മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത ഏറെയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News