Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:59 pm

Menu

Published on March 14, 2014 at 4:36 pm

ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് അമേരിക്ക ഭീഷണിയാണെന്ന് സുക്കര്‍ബര്‍ഗ്

zuckerberg-says-us-government-threat-to-internet

ലോകത്ത് ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് അമേരിക്കന്‍ നീക്കങ്ങള്‍ വലിയ ഭീഷണിയാണെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.തന്റെ പോസ്റ്റിലാണ് യുഎസിനും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിക്കുമെതിരേ പ്രതികരിച്ചിരിക്കുന്നത്.ഫേസ്ബുക്കിൻറെ  പേരില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്യാന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) പദ്ധതി നടപ്പാക്കുന്നതായുള്ള വിവരം പുറത്തുവന്നതിന്റെ വെളിച്ചതിലാണ് സക്കര്‍ബര്‍ഗിന്റെ പ്രതിഷേധം.ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി സാങ്കേതിക വിദഗ്ധര്‍ പരിശ്രമിക്കുമ്പോള്‍ അമേരിക്കന്‍ നടപടികള്‍ ഇതിനെല്ലാം തുരങ്കം വെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫേയ്‌സ്ബുക്കില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവരില് നിന്ന് മറ്റു ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നത്. പ്രസിഡന്റ് ബരാക്ക് ഒബാമയെ ഫേസ്ബുക്കിന്റെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഇന്റര്‍നെറ്റ് നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് നടപടികള്‍ കൂടുതല്‍ സുതാര്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യു എസ്  സര്‍ക്കാര്‍ ഇന്റര്‍നെറ്റിന് ഭീഷണിയാവുകയല്ല, അതിന്റെ രക്ഷകനാവുകയാണ് വേണ്ടതെന്നും ഒരു ബ്ലോഗ് പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ് ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News