Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാക്കിസ്ഥാനിലെ പെഷവാറില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ 19 പേര് മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിലാണ് സ്ഫോടനമുണ്ടായത്. ഖൈബര്‍ പക്തൂംഖ്വയിലെ ഛാര്സദാ റോഡിലായിരുന്നു സംഭവം. പ്രവിശ്യാ സെക്രട്ടറിയേറ്റിലെ സര്‍ക്കാര്‍ ജീവനക്കാരുമായി പോകുകയായിരുന്നു ബസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.
Leave a Reply