Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 9:20 pm

Menu

Published on October 2, 2013 at 1:08 pm

കുഞ്ഞാലിമരയ്‌ക്കാര്‍ പുനര്‍ജ്‌ജനിക്കുന്നു; ബഡ്‌ജറ്റ്‌ 40 കോടി

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ae%e0%b4%b0%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81

ഒരിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട്‌ വിട്ടുകളയുകയും ചെയ്‌ത കുഞ്ഞാലി മരയ്‌ക്കാര്‍ വീണ്ടും പുനര്‍ജ്‌ജനിക്കുന്നു. മമ്മൂട്ടി ആരാധകര്‍ക്ക്‌ വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രത്തിന്റെ അണിയറക്കാര്‍ യുവാക്കളുടെ ഹരമായ അമല്‍ നീരദും സന്തോഷ്‌ ശിവനുമൊക്കെയാണ്‌. മലയാളത്തിലെ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രങ്ങളില്‍ ഒന്നായ കുഞ്ഞാലി മരയ്‌ക്കാറില്‍ ഇതിഹാസ നായകനെ മമ്മൂട്ടി അവതരിപ്പിക്കും. പഴശ്ശിരാജയ്‌ക്ക് പിന്നാലെ മമ്മൂട്ടി വീണ്ടും ചരിത്ര നായകനാകുന്ന ചിത്രത്തിന്‌ വലിയ പദ്ധതികളാണ്‌ അമല്‍നീരദിന്റെ മനസ്സിലുള്ളത്‌. യുദ്ധരംഗങ്ങളില്‍ ഹോളിവുഡ്‌ ചിത്രങ്ങളെ പോലെ ത്രീ ഡി ഇഫക്‌ടുകള്‍, തെലുങ്കിലും ഡബ്ബിംഗ്‌ തുടങ്ങി അനേകം സവിശേഷതകള്‍ വന്നേക്കാവുന്ന ചിത്രത്തിന്‌ 40 കോടിയാണ്‌ ബഡ്‌ജറ്റ്‌. ഉറുമിക്ക്‌ ശേഷം ഛായാഗ്രാഹകന്‍ സന്തോഷ്‌ ശിവന്‍ നിര്‍മ്മാണ സഹായിയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ക്യാമറയും അദ്ദേഹം തന്നെ. അടുത്ത ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്ന്‌ കരുതുന്ന ചിത്രം അടുത്ത ഓണത്തിന്‌ റിലീസ്‌ ചെയ്യാനുള്ള നീക്കമാണ്‌ അണിയറപ്രവര്‍ത്തകര്‍ക്ക്‌…..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News