Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:06 am

Menu

Published on November 4, 2013 at 1:23 pm

നരേന്ദ്രമോഡിയ്ക്ക് ഇന്ത്യന്‍ മുജാഹിദിന്റെ വധഭീഷണി

%e0%b4%ae%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%9c

ദില്ലി:ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് വധഭീഷണി.നിരോധിത തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണ് നരേന്ദ്രമോഡിക്ക് നേരെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഹിറ്റ് ലിസ്റ്റില്‍ മോഡി ഒന്നാമതാണ് എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.പഞ്ചാബിലെ റാലിയടക്കം നരേന്ദ്രമോഡി പങ്കെടുക്കാനിടയുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സ്‌ഫോടനത്തിന് സാധ്യതയുള്ളതായും ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പറയുന്നു.ഭീഷണിയുടെ അടിസ്ഥാനത്തില്‍ മോഡിക്കുള്ള സുരക്ഷ ഇരട്ടിയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2002 ല്‍ നടന്ന ഗുജറാത്ത് കലാപം തന്നെയാണ് ഇപ്പോഴും മോഡിയ്ക്ക് ഭീഷണി ഉയര്‍ത്താനുള്ള തീവ്രവാദികളുടെ ആദ്യ കാരണം.റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മോഡിയുടെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രം.മുന്‍പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി മൂന്നു തലത്തിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് മോഡിയ്ക്കായി ഒരുക്കുന്നത്.
അതേ സമയം,പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയ്ക്ക് സുരക്ഷ ഒരുക്കുന്നത് രാജ്യത്തെ സുരക്ഷാ സേനയ്ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് മോഡിയ്ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നതു പോലെ ഒരു സുരക്ഷാ ക്രമീകരണം രാജ്യത്തെ ഒരു നേതാവിനു വേണ്ടി ഒരുക്കുന്നത്.രണ്ടു പ്രധാനമന്ത്രിമാരെ തീവ്രവാദികള്‍ വധിച്ച ചരിത്രമുള്ളതിനാല്‍ ചെറിയ ഒരു വിട്ടുവീഴ്ചയും മോഡിയുടെ കാര്യത്തില്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രതയിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. ബീഹാറില്‍ മോഡിയുടെ തിരിഞ്ഞെടുപ്പ് റാലിയില്‍ സ്‌ഫോടനമുണ്ടായി ആറു പേര്‍ കൊല്ലപ്പെട്ടതിനു ശേഷം സുരക്ഷാ സേനയ്ക്ക് തലവേദന കൂടിയിരിക്കുകയാണ്.ഇന്ത്യന്‍ മുജാഹിദീന്‍ പട്‌നയില്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ മോഡിയ്ക്ക് ഭീഷണി ഉണ്ടായില്ലെങ്കിലും അതിലൂടെ തീവ്രവാദികള്‍ വ്യക്തമാക്കിയത് മോഡിയെ തങ്ങള്‍ ലക്ഷ്യമിടുന്നു എന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News