Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്: ചൈനയിൽ ജനസംഖ്യാ നിയന്ത്രണത്തിനായുള്ള ഒറ്റകുട്ടി നയത്തില്‍ ഇളവ് വരുത്തിയതിനെ തുടർന്ന് രണ്ടാമത്തെ കുട്ടിക്കായുളള അനുവാദം ചോദിച്ച് പത്ത് ലക്ഷത്തോളം ദമ്പതിമാർ സർക്കാരിന് അപേക്ഷ സമർപ്പിച്ചു. ചൈനീസ് നിയമപ്രകാരം ഒന്നിലധികം കുട്ടികള്‍ വേണമെങ്കില്‍ സർക്കാരിൽ നിന്നും അനുവാദം ലഭിക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം ഇത് നിയമവിരുദ്ധമാണ്. വൃദ്ധരുടെ എണ്ണം വർദ്ധിച്ച് ഒരോ വര്‍ഷവും ഇത്തരത്തില്‍ രണ്ടാമത്തെ കുട്ടിക്കായി രണ്ട് മില്യണില്‍ താഴെ അപേക്ഷ ലഭിക്കാറുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കുടുംബാസൂത്രണ കമ്മീഷന്‍ വക്താവ് മാവോ ക്വുനാന്‍ പറഞ്ഞു. നിലവില്‍ അച്ഛനോ, അമ്മയോ അവരുടെ മാതാപിതാക്കളുടെ ഏക മകനോ, മകളോ ആണെങ്കില്‍ മാത്രമേ ആ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുട്ടിക്ക് അപേക്ഷ നല്കാനുള്ള യോഗ്യതയുള്ളൂ.ചൈനയിൽ ഒറ്റക്കുട്ടി നയം നിലവില്‍ വന്നതോടെ ഗര്‍ഭഛിദ്രങ്ങളും വന്ധ്യംകരണശസ്ത്രക്രിയകളും വർദ്ധിച്ചിരുന്നു. എങ്കിലും പല മാതാപിതാക്കളും രഹസ്യമായി രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കി. 2014 ജനുവരി മുതലാണ് സര്‍ക്കാര്‍ ഒറ്റക്കുട്ടി നയത്തില്‍ ഇളവ് നല്‍കിയത്.
Leave a Reply