Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:01 am

Menu

Published on July 15, 2015 at 12:36 pm

കന്യകാത്വവും ആർത്തവവും തുടങ്ങി സ്ത്രീ ശരീരത്തെക്കുറിച്ചുള്ള മിഥ്യാ ധാരണകൾ

10-myths-about-sex-and-virginity-debunked

സ്ത്രീശരീരത്തെക്കുറിച്ച് ഒട്ടനവധി അബദ്ധധാരണകൾ നിലനിൽക്കുന്നുണ്ട്.അത്തരത്തിൽ ചില മിഥ്യാ ധാരണകളിതാ…

കന്യകാ ടെസ്റ്റ്‌
ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ട ഒരു ടെസ്റ്റ്‌ ചെയ്താലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവരെയും കന്യകമാരെയും കൃത്യമായി തിരിച്ചറിയാൻ സാധിക്കില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.കന്യാചർമം പൊട്ടിയിട്ടുണ്ടോ എന്ന് നോക്കി കന്യകാത്വം നിർണയിക്കാൻ സാധിക്കില്ല, കാരണം സാധാരണ ഗതിയിൽ കന്യാചർമത്തിൽ ദ്വാരം ഉണ്ടാകാം.ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വരെ കന്യാചർമത്തിന് ഒരു കേടുപാടും ഉണ്ടാവില്ലെന്ന് കരുതുന്നവർ നിരവധിയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.എന്നാൽ അപൂർവം ചിലരിൽ മാത്രമാണ് ഇത് കാണപ്പെടുന്നത്.ഇത്തരക്കാരിൽ ആർത്തവ രക്തം ഗർഭാശയത്തിൽ കെട്ടി നിന്ന് ഗൂതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുതലാണെന്ന് റിപ്പോർട്ടിലുണ്ട്.

ഗർഭവും ആന്റി ബയോട്ടിക്കുകളും
ആന്റി ബയോട്ടിക്കുകൾ ഗർഭനിരോധന ഗുളികകളുടെ ഫലം കുറയ്ക്കുമെന്നാണ് ചിലരുടെ ധാരണ.എന്നാൽ ഗർഭനിരോധന ഗുളികകളുടെ പരാജയ നിരക്ക് ഏതാണ്ട് ഒരു ശതമാനമാണ്.ഭൂരിഭാഗം ആന്റി ബയോട്ടിക്കുകളും ഈ നിരക്കിൽ ഒരു വ്യത്യാസവും വരുത്തുന്നില്ല എന്നതാണ് വസ്തുത.ക്ഷയ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റിഫാംപിൻ മാത്രമാണ് ഇതിനൊരു അപവാദം.ഗർഭനിരോധന ഗുളികകൾ കഴിക്കുമ്പോൾ ശരീരത്തിൽ ഗർഭധാരണത്തെ ചെറുക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടും.ഈ ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കാൻ റിഫാംപിനു കഴിയും.എന്നാൽ റിഫാംപിൻ ഗർഭനിരോധന ഗുളികകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

ഉറക്കം
സുഖമായി ഉറങ്ങാൻ സാധിക്കാത്ത സ്ത്രീകൾക്ക് മാനസിക സമ്മർദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഇത് ശരീരത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിക്കാനും ശരീരതാപനില വർദ്ധിക്കാനും കാരണമാകും.ഇത് പല തരത്തിലുള്ള രോഗങ്ങൾക്കിടയാക്കുന്നു.

ആർത്തവവും വിരക്തിയും
അമേരിക്കയിൽ അമ്പത് പിന്നിട്ട സ്ത്രീകളിൽ പകുതിപ്പേർ മാത്രമേ സജീവ ലൈംഗിക ബന്ധം നയിക്കുന്നുള്ളുവെന്നാണ് സർവേ റിപ്പോർട്ടുകൾ.ആർത്തവവിരാമവും ലൈംഗിക താൽപര്യവും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിൽ പോലും ഇതോടനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥകൾ താൽക്കാലിക വിരക്തിയ്ക്ക് കാരണമാവാറുണ്ട്.ജീവിതത്തിലെ സന്തോഷങ്ങൾക്ക്‌ ശരീരത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ തടസ്സമല്ലെന്ന് മനസ്സിലാക്കി മുന്നോട്ടു പോവുകയാണ് ഇതിനുള്ള മാർഗം

ആർത്തവകാലം സുരക്ഷിതം
സാധാരണ ഗതിയിൽ ആർത്തവകാലത്ത് ഗർഭധാരണം നടക്കാറില്ല.എന്നാൽ ഇത് അസംഭവ്യമാണെന്നും പറയാനാവില്ല.ശാരീരിക ബന്ധത്തിലേർപ്പെട്ട് ഒരാഴ്ചവരെ വരെ ഗര്ഭധാരണം നടക്കാൻ സാധ്യതയുണ്ട്.അതായത് ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിൽ പോലും ഗർഭധാരണം നടക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News