Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:07 am

Menu

Published on August 14, 2017 at 1:42 pm

10 വയസ്സുകാരന്‍ ഭര്‍ത്താവും 18കാരി ഭാര്യയും; സീരിയലിനു വിലക്ക്

10-year-old-boy-love-18-year-girl-hindi-serial-ban-smrithi-irani

ന്യൂഡല്‍ഹി: 10 വയസ്സുള്ള ബാലന്‍ 18കാരിയെ പ്രണയിക്കുന്ന കഥ പറയുന്ന വിവാദ സീരിയല്‍ ‘പെഹരേദാര്‍ പിയ കി’ നു വിലക്കേര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. സീരിയലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടലും തുടര്‍ന്നുള്ള വിലക്കും.

10 വയസ്സുകാരനായ ബാലനും 18 വയസ്സായ പെണ്‍കുട്ടിയും തമ്മില്‍ നടക്കുന്ന പ്രണയവും തുടര്‍ന്നുള്ള വിവാഹവും ഹണിമൂണിന് പോകുന്നതുമെല്ലാം ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ പുരോഗമന ചിന്തയിലുള്ള ആശയങ്ങള്‍ മാത്രമാണ് ഇ സീരിയലിലെ ഇത്തരം രംഗങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചത് എന്ന് ഇതില്‍ നായിക കഥാപാത്രം ചെയ്യുന്ന തേജസ്വി പ്രകാശ് പറഞ്ഞു.

സീരിയലിനെതിരെയുള്ള പരാതിയില്‍ 51000 പേരാണ് ഒപ്പിട്ടത്. കുട്ടികളെ ഇത്തരം ആശയങ്ങള്‍ വഴി തെറ്റിക്കും എന്നതിനാലാണ് സീരിയല്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സീരിയലിനെതിരെ നടപടി കൈക്കൊള്ളാന്‍ മന്ത്രി ബ്രോഡ്കാസ്റ്റിംഗ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു ആഴ്ച മുമ്പാണ് ഈ പരമ്പരയുടെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ സംരക്ഷണത്തിലും ലാളനയിലും കഴിയുന്ന ഒരു കൊച്ചു രാജകുമാരന്റെ കഥയാണ് പരമ്പരയുടെ പ്രമേയം. അര്‍ഫാന്‍ ഖാന്‍ എന്ന കുട്ടിയാണ് നായക കഥാപാത്രമായ ഈ രാജകുമാരനെ അവതരിപ്പിക്കുന്നത്.

ഈ പരമ്പരയെ എതിര്‍ത്തുകൊണ്ട് സീരിയല്‍ രംഗത്തുള്ള പല പ്രമുഖ വ്യക്തികളും രംഗത്തെത്തിയിരുന്നു. ടീ വി നടനായ കരണ്‍ വാശി വളരെ കടുത്ത ഭാഷയില്‍ തന്നെ ഈ പരമ്പരയെ എതിര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അതെ സമയം കരണിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് ഈ പരമ്പരയിലെ ഒരു നടന്‍ കൂടിയായ സുയ്യാഷ് റേ രംഗത്തുവന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News