Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 3:24 pm

Menu

Published on September 4, 2013 at 9:39 am

പത്തുവയസ്സുകാരനെ സ്വന്തം അച്ഛന്റെ സഹോദരി കൊന്നു

10-yeared-boy-killed-by-his-aunt

കോട്ടയം: വട്ടപ്പറമ്പില്‍ വീട്ടില്‍ ഷാജിയുടെ മകന്‍ രാഹുലി (10) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഷാജിയുടെ സഹോദരി വിജയമ്മയാണ് പ്രതി.

ഷാജി വിദേശത്ത് ജോ ലി ചെയ്യുകയാണ്. രാഹുല്‍ ആറുവര്‍ഷമായി ഷാജിയുടെ അച്ഛന്‍ രാഘവനും അമ്മ മീനാക്ഷിക്കും ഒപ്പമായിരുന്നു. മുംബൈയില്‍ താമസിക്കുന്ന വിജയമ്മ തിങ്കളാഴ്ച വൈകീട്ടാണ് കൈപ്പുഴയിലെ വീട്ടിലെത്തിയത്. വളരെ അടുപ്പമുണ്ടായിരുന്നതിനാല്‍ വിജയമ്മക്കൊപ്പമാണ് രാഹുല്‍ ഉറങ്ങിയത്.

പുലര്‍ച്ചെ രണ്ടരയോടെ സ്വന്തം പൈജാമയുടെ വള്ളിമുറിച്ചെടുത്ത് കുട്ടിയുടെ കഴുത്തില്‍ ചുറ്റി. അരമണിക്കൂറോളം ചുറ്റിപ്പിടിച്ച് മരണം ഉറപ്പാക്കി. അല്‍പ്പസമയം കട്ടിലില്‍ത്തന്നെ കിടന്നു. തുടര്‍ന്ന് മുന്ന് നാല്‍പ്പതിന് എറ്റുമാനൂര്‍ പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് താന്‍ സഹോദരന്റെ മകനെ കൊന്നെന്ന് അറിയിച്ചു.

പോലീസ് വീട്ടില്‍ എത്തിയശേഷമാണ് രാഘവനും മീനാക്ഷിയും വിവരമറിഞ്ഞത്. പോലീസ് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ രാഹുലിന്റെ മരണം സ്ഥീരികരിച്ചു. വിജയമ്മയെ പിന്നീട് ഗാന്ധിനഗര്‍ സ്‌റ്റേഷനിലേക്ക്മാറ്റി. സംഭവം നടന്ന മുറി പോലീസ് സീല്‍ചെയ്തു.

ഷാജിയും ഭാര്യ മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സായ ബിന്ദുവും തമ്മില്‍ ചില കുടുബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ സഹോദരനെ സഹായിക്കാനും കുടുംബഭാരം കുറയ്ക്കാനുമാണ് കുട്ടിയെ കൊന്നതെന്ന് വിജയമ്മ പോലീസിനോട് പറഞ്ഞു. സഹോദരന്റെ വിവാഹമോചനം ഉറപ്പാക്കാനും സ്വത്ത് രാഹുലിന് പോകുന്നത് ഒഴിവാക്കാനുമായിരുന്നു കൊലപാതകമെന്നും പോലീസ് കരുതുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News