Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന 100 ഡിഗ്രി സെല്‍ഷ്യസിന്റെ ആദ്യപ്രദര്‍ശനം സ്ത്രീകള്‍ക്ക് സൗജന്യം. മള്‍ട്ടി പ്‌ളക്‌സ് ഒഴികെയുള്ള തീയറ്ററുകളില്‍ ആദ്യ ദിവസത്തെ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ആദ്യം എത്തുന്ന 50 സ്ത്രീകള്‍ക്കാണ് സൗജന്യമായി സിനിമ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സമകാലിക സ്ത്രീ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പറയുന്ന ചിത്രമാണിത്. വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ചിത്രം കൊച്ചിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ളതാണ്.ശ്വേതാമേനോന്‍, ഭാമ, മേഘ്‌നാരാജ്, അനന്യ, ഹരിത എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന നിള, ലിവിങ് ടുഗദറില്‍ വിശ്വസിക്കുന്ന രേവതി മേനോന്‍, പ്രണയം കാത്ത് സൂക്ഷിക്കാന്‍ വേണ്ടി മാത്രം മതം മാറുന്ന നാന്‍സി, അവര്‍ക്കൊപ്പം വന്ന് ചേരുന്ന രണ്ട് ചെരുപ്പകാരികള്‍ ഇവരുടെ ജീവിതത്തില്‍ മൊത്തം ബാധിക്കുന്ന ഒരു സംഭവമാണ് ചിത്രത്തിലുള്ളത്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.
Leave a Reply