Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:43 pm

Menu

Published on April 24, 2013 at 6:14 am

1000 കോടി ഡോളര്‍ ചെലവില്‍ മെഡിക്കല്‍ സിറ്റി വരുന്നു

1000-crore-dollar-medical-city

മസ്കത്ത്: വൈദ്യശാസ്ത്ര രംഗത്തെ മുഴുവന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന മെഡിക്കല്‍ സിറ്റി വരുന്നു. 1000 കോടി അമേരിക്കന്‍ ഡോളറാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. മസ്കത്ത്, ബാത്തിന ഗവര്‍ണറേറ്റുകളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന രീതിയില്‍ ബര്‍ക വിലായത്തിലാണ് സുല്‍ത്താന്‍ ഖാബൂസ് മെഡിക്കല്‍ സിറ്റി സമുച്ഛയം വരുന്നത്. സുല്‍ത്താന്‍ ഖാബൂസിന്‍െറ നിര്‍ദേശപ്രകാരം പദ്ധതിയുടെ പ്രധാന രൂപ രേഖ തയാറാക്കുന്നതിന്‍െറ ഭാഗമായി ആരോഗ്യ മന്ത്രാലയം പ്രാഥമിക പഠനത്തിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. ബര്‍കയിലെ അല്‍ഫുലൈയ്ജില്‍ 50 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂമിയാണ് ഇതിനായി കണ്ടുവെച്ചിരിക്കുന്നത്. 2000 കിടക്കകളോടു കൂടിയ കെട്ടിടമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അഞ്ചു സ്പെഷലിസ്റ്റ് ആശുപത്രികള്‍ ഇവിടെ സജ്ജീകരിക്കും. അവയവമാറ്റ കേന്ദ്രം, പുനരധിവാസ കേന്ദ്രം, കുട്ടികളുടെ ആശുപത്രി, ജനറല്‍ ആശുപത്രി, ഇ.എന്‍.ടി വിഭാഗം എന്നീ സൗകര്യങ്ങളാണ് തുടക്കത്തില്‍ ഒരുക്കുന്നത്. ഇതിനു പുറമെ വ്യത്യസ്ത പരിശോധനകള്‍ നടത്താന്‍ കഴിയുന്ന ലബോറട്ടറികള്‍, യൂനിവേഴ്സിറ്റി ഗവേഷണ കേന്ദ്രം, ഡെവലപ്മെന്‍റ് സെന്‍റര്‍, ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രം എന്നിവയും മെഡിക്കല്‍ സിറ്റിയുടെ ഭാഗമായുണ്ടാകും. ഒമാന്‍െറ ആരോഗ്യ നിലവാരം കൂടുതല്‍ ഉന്നതിയിലേക്ക് എത്തിക്കുന്ന രീതിയിലുള്ള സുപ്രധാനമായ കേന്ദ്രമായി ഇത് മാറുമെന്ന് ആസൂത്രണ വിഭാഗം തലവന്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയുടെ രൂപരേഖക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതി അന്തിമ രൂപം കൈവരിക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞതിനാല്‍ പ്രാഥമിക പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും അതേസമയം, പദ്ധതി എന്നു പ്രവര്‍ത്തനം തുടങ്ങുമെന്നോ എന്നു പൂര്‍ത്തിയാകുമെന്നോ തീരുമാനിച്ചിട്ടില്ലെന്നും അല്‍ ഖാസിമി കൂട്ടിച്ചേര്‍ത്തു. പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാജ്യത്തിന്‍െറ ആരോഗ്യ രംഗത്തെ പ്രധാന നാഴിക കല്ലുകളിലൊന്നായി മെഡിക്കല്‍ സിറ്റി മാറും.

Loading...

Leave a Reply

Your email address will not be published.

More News