Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊറാപുട്: ആറാം ക്ലാസ്സുകാരി സ്കൂൾ ഹോസ്റ്റലിൽ പ്രസവിച്ചു. കൊറാപുട് ജില്ലയിലെ ആദിവാസി മേഖലയിലുളള ഉമുറി ആശ്രമം സ്‌കൂളിലാണ് 12 വയസ്സുകാരി പ്രസവിച്ചത്. അഞ്ചുദിവസം പ്രായമുളള കുട്ടിയേയും അമ്മയേയും കൊറാപുട് ജില്ലാ ആശുപത്രിയില്‍ ഉടൻ തന്നെ പ്രവേശിപ്പിച്ചു. ഈ മാസം നാലിനാണ് സ്‌കൂള്‍ ഹോസ്‌റ്റലില്‍ ഗോത്രവര്‍ഗക്കാരിയായ പെണ്‍കുട്ടി പ്രസവിച്ചത്. പ്രസവ വേദന അനുഭവപ്പെടുന്നതായി ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും ആരും വകവെച്ചില്ലെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെയും കുഞ്ഞിനെയും ഉപ്പര്‍കെന്‍ഡി ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പറഞ്ഞയച്ചു. പിന്നീട് സംഭവമറിഞ്ഞ ജില്ലാ ഭരണകൂടം ജയ്പൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് ഒരു വർഷം മുമ്പാണ് പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ സ്കൂളിൽ ചേർത്തത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോൾ തൻറെ കുഞ്ഞിൻറെ അച്ഛന്‍ ഒരു ബന്ധുവാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
Leave a Reply