Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:27 am

Menu

Published on May 2, 2017 at 10:30 am

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ വഴി 13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമായി

130-million-aadhaar-numbers-made-public

ന്യൂഡല്‍ഹി:  ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സര്‍ക്കാര്‍ പദ്ധതികളുടെ വെബ്‌സൈറ്റുകളിലൂടെ 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇതില്‍ തന്നെ ഡയറക്ട് ബെനിഫിറ്റ് സ്‌കീം പ്രകാരം ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയിലധികം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടും. തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം ആളുകളുടെ വിവരങ്ങളാണ്. ആധാര്‍വിവരങ്ങള്‍ പരസ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന ഏറ്റവും വലിയ സംഭവമായിരിക്കുമിതെന്നാണു സൂചന.

കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇവ കണ്ടെത്തിയതിനെത്തുടര്‍ന്നു സി.ഐ.എസ് പ്രവര്‍ത്തകര്‍ ഈ വിവരങ്ങള്‍ നീക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെയും നിയന്ത്രണത്തിലുള്ള നാല് വെബ്സൈറ്റുകള്‍ വഴിയാണ് വിവരങ്ങള്‍ പരസ്യമായത്. 10 കോടിയിലേറെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ വെബ്സൈറ്റ് അടക്കമുള്ളവയിലൂടെയാണ് വിവരങ്ങള്‍ പരസ്യമായത്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ രണ്ട് വെബ് സൈറ്റുകളിലൂടെയും വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ഷേമ പദ്ധതികളുടെ സുതാര്യത ഉറപ്പുവരുത്താനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനുംവേണ്ടി തയ്യാറാക്കിയ വെബ്സൈറ്റുകള്‍ വഴിയാണ് ചോര്‍ച്ച.

ആധാര്‍ നമ്പര്‍, ജാതി, മതം, മേല്‍വിലാസം, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആര്‍ക്കും ലഭ്യമാകുംവിധം നല്‍കിയിരുന്നത്. പാസ്‌വേഡ് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാത്തവര്‍ക്ക് പോലും വിവരങ്ങള്‍ ലഭ്യമാകും വിധമായിരുന്നു വെബ്സൈറ്റില്‍ നല്‍കിയിരുന്നത്.

നാഷനല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (ഗ്രാമവികസന മന്ത്രാലയം), തൊഴിലുറപ്പു പദ്ധതിയുടെ ദേശീയ പോര്‍ട്ടല്‍, ഡെയിലി ഓണ്‍ലൈന്‍ പേയ്‌മെന്റ് റിപ്പോര്‍ട്ട്‌സ് (ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍), ചന്ദ്രണ്ണ ബീമാ പദ്ധതി (ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍) എന്നിവയാണ് വിവരങ്ങള്‍ പരസ്യമാക്കിയ വെബ്‌സൈറ്റുകള്‍.

കേരളത്തിലെ സേവന പെന്‍ഷന്‍ വെബ്‌സൈറ്റിലൂടെ 35 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങളും ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സൈറ്റിലൂടെ 14 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമായതു കഴിഞ്ഞ ദിവസമാണ്.

2016 ആധാര്‍ ആക്ട് അനുസരിച്ച് ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയാല്‍ മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. വെബ്‌സൈറ്റുകളിലുള്ള ആധാര്‍ വിവരങ്ങള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയ വിജ്ഞാപനം സര്‍ക്കാര്‍ വകുപ്പുകള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News