Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:06 pm

Menu

Published on August 29, 2013 at 12:38 pm

14 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു:ഹോസ്റ്റലിലെ വാര്‍ഡൻ അറസ്റ്റിൽ

14-girls-raped-by-hostel-warden-in-arunachal-school-girls-scaled-walls-to-go-to-the-police

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുകയാണ്.ല്‍ഹി, മുംബൈ പീഡനങ്ങൾ കേട്ട ഞെട്ടല്‍ ഇതുവരെ മാറീട്ടില്ല . ഇപ്പോഴിതാ അരുണാചലില്‍ നിന്ന് നടുക്കുന്ന മറ്റൊരു വാർത്ത.സ്കൂള്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ 14 പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു .അരുണാചലിലെ വെസ്റ്റ് സിയാങ്ങിലെ ലികാബാലിയിലെ സ്കൂളിലാണ് സംഭവം. നാലു മുതല്‍ 13 വയസ്സു വരെ പ്രായമുള്ള കുട്ടികളാണ് ക്രൂര പീഡനത്തിനിരകളായത്. മൂന്ന് വര്‍ഷത്തിലേറെയായി ഇവരെ വാര്‍ഡന്‍ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരില്‍ ചിലര്‍ പരാതി നല്‍കിയയെങ്കിലും പ്രിന്‍സിപ്പാള്‍ അത് നിരസിക്കുകയായിരുന്നു.ലൈംഗിക ചൂഷണം,പീഡനം എന്നീ കുറ്റങ്ങള്‍ പ്രതിക്കുമേല്‍ ചാര്‍ത്തിയിട്ടുണ്ട്. 400ഓളം കുട്ടികള്‍ പഠിക്കുന്ന ഏഴാം തരം വരെയുള്ള സ്കൂളില്‍ അധ്യാപകനായും ഇയാള്‍ ജോലി ചെയ്യുന്നുണ്ട്.

13 പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ വിപിന്‍ വിശ്വാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിനെതിരെ ഉടന്‍ നടപടി ആവശ്യപ്പെട്ട് സ്ഥലവാസികളും വിദ്യാര്‍ഥികളും പൊലീസ് സുപ്രണ്ടിനെ വളഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പാളിനെയും മറ്റു രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Loading...

Leave a Reply

Your email address will not be published.

More News