Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:16 am

Menu

Published on April 11, 2014 at 5:15 pm

14 വയസ്സുകാരി ഭർത്താവിനെയും സുഹൃത്തുക്കളെയും വിഷം കൊടുത്തു കൊന്നു

14-years-girl-kills-husbandthree-friends-with-rat-poison-in-kano

അബുജ :പതിനാലു വയസ്സുകാരി ഭർത്താവിനെയും സുഹൃത്തുക്കളെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നു.വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയിൽ തന്നെയാണ് സംഭവം നടന്നത്.പെണ്‍കുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.വാസില ഉമറുവെന്ന 14 വയസ്സുകാരിയാണ് ഭർത്താവായ ഉമറു സാനി(35) യെ കൊലപ്പെടുത്തിയത്.സുഹൃത്തുക്കളെ ഉമറു വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.വിവാഹത്തിൽ കലിപൂണ്ടു നിന്ന വാസില ചോറില്‍ എലിവിഷം കലർത്തിയ ശേഷം ഉമറുവിനും സുഹൃത്തുക്കളായ നാസിറു മുഹമ്മദിനും, അല്‍ഹാസനും, ഇന്‍ഡോ ഇബ്രാഹിമിനും കൊടുത്തു.ഉമറുവും ,നാസിറുവും,അല്‍ഹാസനും അപ്പോൾ തന്നെ മരിച്ചു. പെണ്‍സുഹൃത്തായ ഇന്‍ഡോ ഇബ്രാഹിം ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു.നൈജീരിയയിലെ ശൈശവ വിവാഹം കുപ്രസിദ്ധമാണ്.18 വയസ്സ് തികയും മുമ്പ് ഇവിടുത്തെ പെണ്‍കുട്ടികളിൽ പകുതിപേരും വിവാഹിതരാവാറുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News