Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭഗത്, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീവ് സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍ ഫോര്‍ ത്രി. പൂരം ആര്‍ട്ട്സിന്റെ ബാനറില്‍ ജോയ്സണ്‍ പുതുക്കാട്ടില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം ഇദന്‍ നായികയാവുന്നു.
മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമൂട്, സജിത് രാജ്, സുനില്‍ സുഖദ, ഇ. ഏ രാജേന്ദ്രന്‍, രാജേഷ് കുറുമാലി, ശ്രീകുമാര്‍ എസ്.പി, ഫസലി കബീര്‍, വിജയന്‍ ചാത്തന്നൂര്‍, വനിത കൃഷ്ണചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനില്‍ കുമാര്‍ പിള്ളയുടെ വരികള്‍ക്ക് ഈണം പകരുന്നത് അനില്‍ ഗോപാലനാണ്. രാജേഷ് കുറുമാലിയുടെ കഥയ്ക്ക് നാടകകൃത്തായ കെ.സി ജോര്‍ജ് തിരക്കഥ, സംഭാഷണം എഴുതുന്നു. നവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
കല-കൈലാസ് തൃപ്പൂണിത്തുറ, മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, എഡിറ്റര്‍-ശ്യാം ശശിധരന്‍, ചീഫ് അസോ സിയേറ്റ് ഡയറക്ടര്‍-കുടമാളൂര്‍ രാജാജി, അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു, സഹസംവിധാനം- കിരണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷെറിന്‍ കലവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് കുരിയനാട്.
Leave a Reply