Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഡ്രൈവിങ് ലൈസന്‍സുകള്‍ വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയിതു. തൃക്കാക്കര അസിസ്റ്റന്‍റ് കമീഷണര്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലെ അന്വേഷണസംഘമാണ് കോഴിക്കോട് പുല്ലൂരാംപാറ ചാലില്‍ വീട്ടില്‍ റോണി തോമസ് (24), ഇടുക്കി ഉപ്പുതറ പതാലില്‍ വീട്ടില്‍ രതീഷ് ബേബി (30) എന്നിവരെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മാണക്കേസിൽ അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകുന്നേരം കാക്കനാട് ഭാഗത്ത് വാഹന പരിശോധന നടത്തിവരവേ വ്യാജ ലൈസന്‍സുമായി റോണി തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. റോണിയെ ചോദ്യം ചെയ്തപ്പോഴാണ് രതീഷ് ബേബിയാണ് തനിക്ക് ലൈസന്‍സ് തരപ്പെടുത്തിത്തന്നതെന്ന് വെളിപ്പെടുത്തിയത്. വാടകക്ക് താമസിച്ചിരുന്ന കളമശേരിയിലെ വീട്ടില്‍നിന്നാണ് രതീഷ് ബേബിയെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇയാളുടെ കൈയില്‍നിന്ന് വ്യാജ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു. വ്യാജ ലൈസന്‍സ് നിര്‍മിച്ചുനല്‍കിയ ആളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. പ്രതികള്‍ കൂടുതല്‍ പേര്‍ക്ക് ലൈസന്‍സുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ രണ്ടുപേരും ഒരു സ്വകാര്യ പ്രസിലെ കരാര്‍ തൊഴിലാളികളാണ്.
Leave a Reply