Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നേരിടാന്‍ കേന്ദ്രസേന എത്തും.100 പേര് അടങ്ങുന്ന 20 കമ്പനി സി.ആർ.പി.എഫ് സേനയാണ് ഉപരോധ സമരം നേരിടാൻ രംഗത്തിറങ്ങാൻ പോകുന്നത്.സമരം നേരിടാനായി നഗരത്തില്‍ 144ാം വകുപ്പ് അനുസരിച്ച് നിരോധനാജ്ഞ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചനയുണ്ട്. മറ്റുജില്ലകളില്‍ നിന്നുള്ള പോലീസിനെയും നഗരത്തില്‍ വിന്യസിക്കും.ഒരുലക്ഷം പേരെയെങ്കിലും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉപരോധസമരം നടത്തുമെന്നാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരോധം നേരിടുന്നതിന്‍റെ ഭാഗമായി തലസ്ഥാനത്തെ പ്രൊഫഷണല്‍ കോളെജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു രണ്ടുദിവസത്തെ അവധി നല്‍കി.
Leave a Reply