Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: 32കാരിയായ തിരുവമ്പാടി സ്വദേശിനിയുടെ മുഖത്തുനിന്ന് ശസ്ത്രക്രിയ വഴി ജീവനുള്ള വിരയെ പുറത്തെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ 20 സെ. മീറ്റര്‍ നീളമുള്ള വിരയെയാണ് പുറത്തെടുത്തത്. നായകളില്‍ മന്ത് പടര്‍ത്തുന്ന ‘ഡൈറോ ഫൈലേറിയ’ എന്ന വിരയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നായയെ കടിക്കുന്ന കൊതുക് മനുഷ്യനെ കടിക്കുന്നതുവഴിയാണ് ഇത് മനുഷ്യരിലെത്തുന്നത്.
ചെവിയുടെ മുന്‍ഭാഗത്ത് മുഴയും ചൊറിച്ചിലും അസ്വസ്ഥതയുമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആറു മാസം മുമ്പാണ് യുവതി ആശുപത്രിയിലെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 12ന് സര്‍ജറി വിഭാഗം ഡോക്ടര്‍മാരായ ഡോ. ജോജി മാളിയേക്കല്‍, ഡോ. ഇ. മഞ്ജുഷ്, ഡോ. ഇ.കെ. സജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വിരയെ പുറത്തെടുത്തത്.
Leave a Reply