Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:43 pm

Menu

Published on April 4, 2017 at 10:31 am

വരുന്നു 200 രൂപയുടെ നോട്ട്

200-rupee-notes-demonetisation

മുംബൈ: രാജ്യത്ത് 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആര്‍.ബി.ഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ജൂണിന് ശേഷമായിരിക്കും 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍.ബി.ഐ വക്താവ് തയാറായിട്ടില്ല.

കഴിഞ്ഞ നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ പുതിയ 2000, 500 രൂപ നോട്ടുകള്‍ കേന്ദ്രം പുറത്തിറക്കിയിരുന്നു. നോട്ട് നിരോധനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

കള്ളപ്പണത്തിനും തീവ്രവാദത്തിനും എതിരായുള്ള നടപടിയായാണ് കേന്ദ്രം നോട്ട് നിരോധനത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ പിന്‍വലിച്ച നോട്ടുകളുടെ എത്രശതമാനം തിരിച്ചെത്തി എന്ന് സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ ഇപ്പോള്‍ ഉപയോഗത്തിലുള്ള100 രൂപ നോട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News