Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴിന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചന. വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷമേ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാവൂ എന്ന് എല്‍കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ആര്‍എസ്എസുമായുള്ള ചര്‍ച്ചക്കിടയില്‍ ഇവര്‍ ഈ ആവശ്യം ശക്തമായി മുന്നോട്ടുവച്ചില്ല.പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായമുണ്ടായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നരേന്ദ്ര മോഡിയുടെ ജന്മദിനത്തിലായാല്‍ നന്നായിരിക്കുമെന്ന നിര്‍ദ്ദേശം സുഷമ സ്വരാജാണ് മുന്നോട്ടു വച്ചതെന്ന് സൂചനയുണ്ട്. അതേ സമയം സമവായ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി അദ്വാനി പക്ഷത്തിന് പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കുന്ന കാര്യത്തിലും ഈ മാസം പതിനേഴിന് അന്തിമ തീരുമാനമുണ്ടായേക്കും.
Leave a Reply