Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:02 pm

Menu

Published on May 6, 2013 at 5:08 am

2025ല്‍ പ്രമേഹരോഗികള്‍ 7 കോടി

2025%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%b9%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-7-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

കണ്ണൂര്‍: രാജ്യത്തെ പ്രമേഹരോഗികളുടെ എണ്ണം 2025 ആകുമ്പോഴേക്കും ഏഴു കോടി കവിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ അഞ്ചു കോടിയോളം ഇന്ത്യക്കാര്‍ പ്രമേഹബാധിതരാണ്. കണ്ണൂരില്‍ നടക്കുന്ന ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് പ്രമേഹം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന കണക്കുകളുള്ളത്. എല്ലാ ജീവിതശൈലിരോഗങ്ങളുടെയും തീവ്രത കൂട്ടുന്നതാണ് പ്രമേഹം. ഹൃദ്രോഗമുള്ള ഇന്ത്യക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടാവുമെന്ന് പഠനം വ്യക്തമാക്കുന്നു. ജീവിതശൈലീരോഗങ്ങളായ രക്താതിമര്‍ദം, തൈറോയ്ഡ്, കൊളസ്ട്രോള്‍, അമിതവണ്ണം എന്നിവയും ക്യാന്‍സറും വര്‍ധിക്കുകയാണ്. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാന്‍ അലോപ്പതിയൊടൊപ്പം ഹോമിയോ, ആയുര്‍വേദം എന്നിവയെ സമന്വയിപ്പിച്ച് മുന്നോട്ടുപോകണമെന്നും ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. വര്‍ധിച്ചുവരുന്ന മാനസിക സംഘര്‍ഷം, ലഹരി പദാര്‍ഥങ്ങളുടെ അമിത ഉപയോഗം, ടിവി-കംപ്യൂട്ടര്‍-മൊബൈല്‍ഫോണ്‍ അമിത ഉപയോഗം, വ്യായാമം ഇല്ലായ്മ എന്നിവയെല്ലാം ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമാകുന്നു. രോഗത്തെ ചികിത്സിക്കുകയല്ല, വ്യക്തിയുടെ രോഗപ്രതിരോധശക്തിയുടെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്. ദൈനംദിന ജീവിതചര്യയിലെ മാറ്റങ്ങള്‍കൊണ്ട് ഇവയെ തടയാനും പ്രതിരോധിക്കാനും സാധിക്കും. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്ന സെമിനാര്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിലെ ഡോ. പി കെ സുധീര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരായ വിനയന്‍ ഉത്തമന്‍, പി വി പ്രദീപന്‍, വി ജി മുകുനന്ദന്‍, ജി ശിവരാമകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News