Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :ചെറുപ്പക്കാരിൽ വര്‍ധിച്ചുവരുന്ന മദ്യപാന ശീലം ഇല്ലാതാക്കാന്‍ ഇനിമുതല്‍ ഇരുപത്തിയൊന്നു വയസില്‍ കുറഞ്ഞവര്‍ക്കു മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് അബ്‌കാരി ഭേദഗതി ബില്‍ നിയമസഭ പാസാക്കി.കൂടാതെ സിനിമയിൽ മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ടെങ്കിൽ ദൃശ്യത്തിന്റെ പത്തിലൊന്ന് വലിപ്പത്തിൽ ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം ‘എന്ന മുന്നറിയിപ്പ് എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭേദഗതി ബില്ലിൽ അറിയിച്ചു. ഈ നിയമം പാലിക്കാത്തവർക്ക് ആറു മാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും. കുട്ടികളെ ബോധ്യപ്പെടുത്താനായി അഞ്ച്, ഏഴ്, പതിനൊന്നു ക്ലാസുകളിലെ പാഠ്യപദ്ധതികളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം ഉൾപ്പെടുത്തണമെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.ലൈസന്‍സിന്റെ ഉടമസ്‌ഥാവകാശം മാറ്റിനല്‍കുന്നതിനുള്ള ഫീസ് 25,000ല്‍ നിന്നും മൂന്നുലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഇനി മുതൽ ലൈസൻസ് നല്‍കുന്നതും ,പുതുക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും.
Leave a Reply