Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:18 am

Menu

Published on October 1, 2013 at 11:27 am

മരുന്ന് പരീക്ഷണം ; 2005 മുതല്‍ 2644 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍

2644-died-during-clinical-trial-of-drugs-in-7-years-govt-to-sc

ന്യൂഡല്‍ഹി: വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ നടക്കുന്ന മരുന്ന് പരീക്ഷണം സുപ്രീം കോടതി തടഞ്ഞു. പരീക്ഷണത്തിന് വിധേയരാകുന്നവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കണമെന്നും ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പുതിയ മരുന്നുകളുടെയും രാസഘടനകളുടെയും പരീക്ഷണങ്ങളാണ് സുപ്രീം കോടതി വിലക്കിയത്. നേരത്തേ സര്‍ക്കാര്‍ അനുമതി നല്‍കിയ 162 മരുന്നുകളുടെ പരീക്ഷണവും അതുവരെ നിര്‍ത്തിവെക്കാനും കോടതി നിര്‍ദേശിച്ചു. അതേസമയം, 2005 മുതല്‍ 2012 വരെ മരുന്നു പരീക്ഷണത്തിനിടെ 2644 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.475 പുതിയ മരുന്നുകളുടെ പരീക്ഷണത്തിനിടെയാണ് 2644 പേര്‍ മരിച്ചതെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മരുന്നു പരീക്ഷണത്തിനിടയിലെ ഗുരുതരമായ വീഴ്ചകളാണ് 80 പേരുടെ മരണത്തിന് കാരണമായത്. മരണമൊഴിച്ചുള്ള മറ്റ് ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ ഉണ്ടായ 11,972 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2005 ജനുവരി മുതല്‍ 2012 ജൂണ്‍ വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടാണ് കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയത്. മരുന്നു പരീക്ഷണത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ രൂപവത്കരിച്ച പ്രൊഫ. രഞ്ജിത് റോയ് ചൗധരിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാനും നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തി സുരക്ഷിതമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പത്താഴ്ചത്തെ സമയം കോടതി നല്‍കി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങളും മറ്റും കണക്കിലെടുക്കണം. ഗൗരവവും ഹാനികരവുമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കണം. മനുഷ്യരില്‍ നടത്തുന്ന മരുന്നുപരീക്ഷണത്തിന് ചില നിര്‍ബന്ധിതമായനിലവാരം വേണമെന്നും കോടതി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News