Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:06 am

Menu

Published on April 8, 2014 at 1:13 pm

രണ്ടു വയസ്സുകാരൻ 11 വയസ്സുകാരിയായ സഹോദരിയെ വെടി വെച്ചു കൊന്നു

2year-old-boy-shoots-and-kills-11-year-old-sister

ന്യൂയോര്‍ക്ക് : ഫിലാഡല്‍ഫിയയിലെ ഒരു വീട്ടിൽ രണ്ടു വയസ്സുകാരൻ 11 കാരിയായ സഹോദരിയെ അബദ്ധത്തിൽ വേടി വെച്ച് കൊന്നു.ജമാര സ്റ്റീവന്‍സ് എന്ന പെണ്‍കുട്ടിയാണ് വെടിയേറ്റ് മരിച്ചത്.വീട്ടിൽ മറ്റ് രണ്ട് സഹോദരങ്ങൾക്കൊപ്പം ഇവർ രണ്ടുപേരും കളിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.ഇവരുടെ അമ്മ ടിഫാനി ഗോള്‍ഡ്‌വയര്‍ ബാത്റൂമിലേക്ക് പോയ സമയം ഫ്രിഡ്ജിനു മുകളിലിരുന്ന തോക്കെടുത്ത് കുട്ടികൾ കളിച്ചു. വയസുകാരന്‍ തോക്ക് സഹോദരിയ്ക്ക് നേരെ പിടിച്ചിരുന്നപ്പോള്‍ ട്രിഗര്‍ അമര്‍ന്ന് വെടിപൊട്ടുകയായിരുന്നു.ഉടൻ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വെടി പൊട്ടിയതിനെ തുടർന്ന് രണ്ടു വയസ്സുകാരൻറെ കയ്യിലും പൊള്ളലേറ്റിട്ടുണ്ട്.പെണ്‍കുട്ടിയുടെ കയ്യിൽ കൊണ്ട വെടിയുണ്ട നെഞ്ചിലൂടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചതായി പോലീസ് അറിയിച്ചു.കുട്ടികളുടെ അമ്മ ടിഫാനിയുടെ കാമുകനാണ് വെടിയുണ്ട നിറച്ച തോക്ക് ഫ്രിഡ്ജിന് മുകളില്‍ വച്ചിരുന്നത്.കുട്ടികളുടെ പിതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News