Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:മട്ടന്നൂർ പെണ്‍വാണിഭ കേസിലെ പ്രതികളുടെ ശിക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.കേസിലെ ഒന്നാം പ്രതി മൂവാറ്റുപുഴ കല്ലൂര്‍ക്കാട് എടത്തിട്ടയില്‍ സോജ ജയിംസിനെ 35 വർഷം തടവിനും രണ്ടാംപ്രതി പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത് ദീപുവിനെ 21 വർഷം തടവിനും വിധിച്ചു.പത്ത് പേരെ തെളിവുകളില്ലാത്തതിനാൽ വെറുതെ വിട്ടു.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതായിരുന്നു പ്രതികൾക്കെതിരെയുള്ള കേസ്. പീഡനം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍,അന്യായമായി തടവില്‍ വെക്കല്‍,ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്.2009 ൽ കൊച്ചിയിലെ പാലേടത്ത് വച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്.
Leave a Reply