Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെങ്ങന്നൂർ : വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കേ കഴുത്തില്‍ ഷാള്‍ കുരുങ്ങി നാലാം ക്ളാസ് വിദ്യാര്‍ഥിനി മരിച്ചു.ഓമനക്കുട്ടന് നായരുടെ മകള്‍ വൈഷ്ണവിയാണ് (ഒമ്പത്) മരിച്ചത്. പുത്തന്‍ കോട്ടക്കകത്ത് തോപ്പില്‍ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് വൈഷ്ണവി.ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മാതാവ് ഷൈലജ വിളക്ക് കത്തിക്കാന്‍ മുറിയിലേക്ക് കയറിയപ്പോഴാണ് മകള്‍ ഷാളില്‍ കുരുങ്ങി ക്കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ഉടന്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍. സൂക്ഷിച്ചിട്ടുണ്ട്.ജമ്മു-കശ്മീരില്‍ കരസേനയില്‍ സേവനമനുഷ്ഠിക്കുന്ന ഓമനക്കുട്ടന് നായര്‍ എത്തിയശേഷമായിരിക്കും ശവസംസ്കാരം.
Leave a Reply