Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:40 am

Menu

Published on June 12, 2015 at 1:58 pm

നേപ്പാൾ മണ്ണിടിച്ചിൽ; മരണം 55

5-3-magnitude-earthquake-rocks-nepal

നേപ്പാൾ: നേപ്പാളിലെ മണ്ണിടിച്ചിലിൽ മരണം 55 ആയി ഉയർന്നു. മണ്ണിടിച്ചിലിൽ ഉണ്ടായത് നേപ്പാളിന്‍റെ ഉൾപ്രദേശങ്ങളിലായതിനാൽ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. നേപ്പാൾ സൈന്യവും പൊലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തിവരുന്നു.
ആറു ഗ്രാമങ്ങളലിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു ദുരന്തം. ഇപ്പോൾ കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സാധിക്കുന്നുണ്ടെന്ന് പൊലീസ് ഒാഫീസർ ശാന്തി രാജ് പറഞ്ഞു.
കഴിഞ്ഞ മാസം 25ന് അനുഭവപ്പെട്ട ഭൂചലനത്തിൽ നിന്ന് നേപ്പാൾ കരകയറുന്നതിനിയെയിലാണ് വീണ്ടും ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത്. അന്നുണ്ടായ ഭൂചലനത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. മലയാളികളായ രണ്ടു ഡോക്റ്റർമാരും ഭൂചലനത്തിൽ മരണപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News