Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:13 pm

Menu

Published on July 1, 2013 at 11:18 am

100 ഡിഗ്രി സെല്‍ഷ്യസില്‍ നായികമാര്‍ അഞ്ച്

5-heroines-in-100-degree-celsius-malayalam-movie

മലയാള സിനിമയിലെ അഞ്ച് നായികമാരായ ശ്വേതാ മേനോന്‍, മേഘ്‌നാരാജ്, ഭാമ, അനന്യ, പുതുമുഖം ഹരിത എന്നിവരാണ്‌ 100 ഡിഗ്രി സെല്‍ഷ്യസില്‍ അഭിനയിക്കുന്നത്. നവാഗതസംവിധായകനായ രാകേഷ് ഗോപന്റെ ‘100 ഡിഗ്രി സെല്‍ഷ്യസ’് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മലയാളത്തിലെ അഞ്ച് നായികമാര്‍ ഒന്നിച്ചിരിക്കുന്നത്. നാലു കൂട്ടുകാരികളുടെയും അതിലൊരാളുടെ സുഹൃത്തായ അഞ്ചാമത്തെ പെണ്‍കുട്ടിയുടെയും കഥയാണിത്. ഒരു മരണത്തിന്റെ ഉത്തരവാദികളായി മുദ്രകുത്തപ്പെടുന്നതോടെ ഇവരുടെ ജീവിതം തകിടം മറിയുകയാണ്. നാടോടിക്കാറ്റും റാംജി റാവു സ്പീക്കിങും പോലെ മലയാളത്തില്‍ ചില വിജയ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ടു ഭാഗങ്ങളായി പ്ലാന്‍ ചെയ്തു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. സംഗീതം ഗോപീ സുന്ദര്‍. സത്യനാരായണ സൂര്യയാണ് ക്യാമറ. ‘ആമേന്‍’ എന്ന ചിത്രത്തിലെ ചമയ വൈവിധ്യത്തിലൂടെ ശ്രദ്ധേയയായ സിജി തോമസാണ് വസ്ത്രാലങ്കാരം. സംവിധായകന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് പ്രശസ്ത കഥാകൃത്ത് വിനു എബ്രഹാമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33