Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:10 pm

Menu

Published on June 4, 2013 at 11:21 am

5 സുന്ദരികൾ

5-sundarikal-malayalam-movie

മലയാള സിനിമയിലെ പുതുതരംഗത്തിന്റെ മുന്‍നിരക്കാരായ അഞ്ചു യുവസംവിധായകർ കൂടി ഒരുക്കുന്ന ചിത്രമാണ് “5 സുന്ദരികൾ”. ഓരോ 30 മിനിറ്റിലും 5 വ്യത്യസ്ഥമായ പ്രണയ കഥകൾ പറയുകയാണ് 5 സംവിധായകർ. അമൽ നീരദ്, അൻവർ റഷീദ്, ആഷിക് അബു, സമീർ തഹിർ, ഷൈജു കലിദ് എന്നിവരാണ് സംവിധായകർ.

കേരള കഫെ-ക്കു ശേഷം അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ഇങ്ങനെയൊരു ചിത്രം ജൂണ്‍ 14 ന്  പ്രദർശനത്തിന് എത്തിക്കുന്നത്. അമൽ നീരദിന്റെ “കള്ളന്റെ ഭാര്യ” യിൽ ദുൽകർ സല്‍മാന്‍, റീനു മാത്യു, ജിനു ബെന്‍, സൗബിന്‍ഷാഹിര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. അന്‍വര്‍ റഷീദിന്റെ “ആമി” യിൽ ഫഹദ്ഫാസില്‍, ഹണിറോസ് എന്നിവരാണ് വേഷമിട്ടത്. ആഷിഖ് അബുവിന്റെ “ഗൗരി”യില്‍ ബിജുമേനോന്‍, കാവ്യാമാധവന്‍, ജയസൂര്യ തുടങ്ങിയവരാണ് താരങ്ങള്‍. സമീര്‍താഹിറിന്റെ “ഇഷ” യിൽ നിവിന്‍പോളിയേയും ഇഷാഷെര്‍വാണിയേയും പ്രധാനതാരങ്ങളാക്കി. ഷൈജുഖാലിദ് സംവിധാനം ചെയ്ത “സേതു ലക്ഷ്മി” യിൽ മാസ്റ്റര്‍ ചേതന്‍ , ബേബി അനിഘ എന്നിവര്‍ പ്രധാന വേഷമിടുന്നു.

Loading...

Leave a Reply

Your email address will not be published.

More News