Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരന്‍ മൈക്രോസോഫ്റ്റിന് പണി കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ്.അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ ക്രിസ്റ്റഫര്‍ വോണ്‍ ഹസ്സനാണ് മൈക്രോസോഫ്റ്റിന്റെ ഗെയിമിങ്ങ് കണ്‍സോളിന്റെ സുരക്ഷാ പഴുത് കണ്ടെത്തി ഹാക്ക് ചെയ്ത് കമ്പനിയെ ഞെട്ടിച്ചത്. ആരുടെ അക്കൗണ്ടിലേക്കാണോ കയറേണ്ടത് അവരുടെ യൂസര്‍ നെയിം തെറ്റായി നല്‍കി പാസ്‌വേര്‍ഡ് എന്റര്‍ ചെയ്ത് സ്‌പേസ് ബാര്‍ അമര്‍ത്തിയാല്‍ എക്സ് ബോക്സ് ലോഗിന്‍ ഒപ്പണ്‍ ചെയ്യാം എന്നാണ് ഈ കൊച്ചുപയ്യന്‍ കണ്ടെത്തിയത്. അച്ഛന്റെ കണ്ണുവെട്ടിച്ച് ഗെയിം കളിക്കാനായി കൊച്ചു ക്രിസ്റ്റഫര്‍ നടത്തിയ ശ്രമങ്ങളാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്.ഇത് ഉപയോഗിച്ച് സ്ഥിരമായി സ്വന്തം അച്ഛന്റെ അക്കൗണ്ടില്‍ കയറി ഈ പയ്യന്‍ ഗെയിം കളിക്കാറുണ്ടായിരുന്നു .കമ്പ്യൂട്ടര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ കുട്ടിയുടെ അച്ഛന്‍ ഡേവിസ് ഇക്കാര്യം കണ്ടെത്തി മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ സുരക്ഷാ ടീമിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൈക്രോസോഫ്റ്റ് സുരക്ഷാ പിഴവുകള്‍ പരിഹരിച്ചു. ഇത് കൂടാതെ വിവരം അറിയിച്ചതിന്റെ നന്ദി സൂചകമായി ക്രിസ്റ്റഫറിനെ കമ്പനിയുടെ സുരക്ഷ ഗവേഷകനായി അംഗീകരിക്കുകയും, അവരുടെ വെബ്‌സൈറ്റില്‍ ക്രിസ്റ്റഫറിന്റെ പേര് നല്‍കുകയും ചെയ്തു. ഒപ്പം അവന് കുറേയേറെ ഗെയിമുകളും, 50 ഡോളറും, എക്‌സ്‌ബോക്‌സ് ലൈവ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാനുള്ള സബ്‌സ്‌ക്രിപ്ഷനും സമ്മാനമായി നല്‍കുകയും ചെയ്തു.
Leave a Reply