Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 10:52 pm

Menu

Published on May 10, 2014 at 1:22 pm

അഞ്ചു വയസ്സുകാരൻറെ പിന്നിൽ മുളച്ച വാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

5-years-old-boy-with-tail-growing-from-his-back

ലക്നൗ : അഞ്ചു വയസ്സുകാരൻറെ പിന്നില്‍ മുളച്ച വാല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിലാണ് ലക്നോവിലെ കെജിഎംയു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അഞ്ചു വയസ്സുകാരൻറെ പിന്നിൽ മുളച്ച വാൽ നീക്കം ചെയ്തത്.ലക്നോവിലെ ഗോണ്ട സ്വദേശിയായ ബസന്ത് എന്ന അഞ്ചു വയസുകാരനിലാണ് അപൂർവമായി മാത്രം മനുഷ്യരിൽ കണ്ടു വരുന്ന വാൽ ഉണ്ടായത്. വൈദ്യശാസ്ത്രത്തില്‍ ലിപോമ എന്ന് പറയുന്ന ഈ രോഗം നട്ടെല്ലിലെ കോശങ്ങളുടെ തകരാര്‍മൂലമാണ് സംഭവിക്കുന്നത്.നട്ടെല്ലില്‍ വളരുന്ന കൊഴുപ്പ് നിറഞ്ഞ കോശങ്ങൾ വാലിൻറെ രൂപത്തിൽ പുറത്തേക്ക് വരുന്നതാണ് ഈ രോഗത്തിൻറെ പ്രത്യേകത.ഈ രോഗം കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ അരയ്ക്കു താഴെ തളർന്നു പോകുന്നതാണ്.ബസന്ത് ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News