Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:08 am

Menu

Published on October 5, 2018 at 10:33 am

ശബരിമലയിൽ 500 വനിത പൊലീസിനെ നിയോഗിക്കാൻ തീരുമാനം..

500-women-police-in-sabarimala-dgp-wrote-to-five-states-for-women-police

തിരുവനന്തപുരം: സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോളും ശബരിമലയില്‍ വനിതാ പൊലീസിനെ നിയോഗിക്കാനുറച്ചു സര്‍ക്കാര്‍. വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു പോണ്ടിച്ചേരിയടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്കു ഡിജിപി ലോക്നാഥ് ബെഹ്റ കത്തയച്ചു. അഞ്ഞൂറ് വനിതാ പൊലീസെങ്കിലും സുരക്ഷയ്ക്കായി വേണ്ടിവരുമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.

വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള അതിവേഗ തയാറെടുപ്പിലാണു പൊലീസ്. തുലാമാസ പൂജയ്ക്കായി 18ന് നട തുറക്കുമ്പോള്‍ തന്നെ സ്ത്രീകളെത്തിയേക്കാമെന്ന കണക്കുകൂട്ടലില്‍ സന്നിധാനത്തടക്കം വനിത പൊലീസിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണു തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നു വനിത പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോ പ്ളറ്റൂണ്‍ പൊലീസിനെയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു ഡിജിപി ലോക്നാഥ് ബെഹ്റ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ക്കു കത്തയച്ചത്. അങ്ങനെയെങ്കില്‍ 150 ലേറെ വനിത പൊലീസുകാരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കും. ഈ സംസ്ഥാനങ്ങളില്‍നിന്നു സ്ത്രീകളെത്തിയെക്കാമെന്നതിനാലാണ് ഇവിടെ നിന്നു വനിത പൊലീസിനെയും കൊണ്ടുവരുന്നത്. ഇതു കൂടാതെ കേരളത്തില്‍ നിന്നുള്ള നാനൂറിലേറെ വനിത പൊലീസും ശബരിമലയിലെത്തും.

വനിത പൊലീസില്‍ ചിലര്‍ക്ക് ശബരിമലയ്ക്ക് പോകാന്‍ എതിര്‍പ്പുള്ളതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. എതിര്‍പ്പുള്ളവരെ ഒഴിവാക്കി ക്യാംപുകളില്‍നിന്നും വുമണ്‍ ബറ്റാലിയനില്‍നിന്നും വനിതകളെ കണ്ടെത്താനാണു ഡിജിപിയുടെ നിര്‍ദേശം. സന്നിധാനത്തു വനിത പൊലീസുണ്ടാകുമെങ്കിലും പതിനെട്ടാം പടിയടക്കം തിരക്കു കൂടുതലുള്ളയിടങ്ങളില്‍ പുരുഷപൊലീസിനു തന്നെയാവും സുരക്ഷയുടെ പ്രധാന ചുമതല. തിങ്കളാഴ്ചയോടെ പൊലീസ് വിന്യാസത്തില്‍ അന്തിമരൂപമാവും.

Loading...

Leave a Reply

Your email address will not be published.

More News