Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 6, 2026 2:49 pm

Menu

Published on October 19, 2013 at 11:52 am

ആറുവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളിച്ച അമ്മ അറസ്റ്റില്‍

6-year-old-baby-burned-upmother-arrested

കുകൊല്ലം: ആആറു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച സംഭവത്തില്‍ മാതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.കുളത്തൂപ്പുഴ അമ്പതേക്കറില്‍ നീതുവിലാസത്തില്‍ അഭിനവിനെയാണ് അമ്മ നീതു ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചത്. കുട്ടിയുടെ ഇടത്തെ തുടയില്‍ രണ്ടിടത്തായി പൊള്ളലേറ്റിട്ടുണ്ട്. കുളത്തൂപ്പുഴ ഗവ. യു.പി. സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് അഭിനവ്. നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബാങ്കില്‍നിന്ന് വ്യാഴാഴ്ച എടുത്തുകൊണ്ടുവന്ന കുടുംബശ്രീയുടെ പണത്തില്‍നിന്ന് പത്തുരൂപ കുട്ടി എടുത്തതായി നീതു പറയുന്നു. രൂപ എടുത്തെന്ന് സമ്മതിച്ച അഭിനവ് രൂപ വച്ച സ്ഥലം മറന്നുപോയതായി അമ്മയോട് പറഞ്ഞു. ഇതില്‍ ക്ഷുഭിതയായ നീതു ചട്ടുകം പഴുപ്പിച്ച് കുഞ്ഞിന്റെ തുട പൊള്ളിക്കുകയായിരുന്നു.
കുറച്ചുനേരംകഴിഞ്ഞ് സഹതാപം തോന്നിയ നീതുതന്നെ കുഞ്ഞിന്റെ പൊള്ളലേറ്റ ഭാഗത്ത് പ്രാഥമിക ചികിത്സ നല്‍കുകയും ഭക്ഷണം നല്‍കി ഉറക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ സംഭവമറിഞ്ഞ ഭര്‍ത്തൃമാതാവ് കുഞ്ഞിനെ കുളത്തൂപ്പുഴ ഗവ. ആസ്പത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.നീതു വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനു കേസ് നടത്തിവരികയാണ്. അഭിനവിന് ഒരു സഹോദരന്‍ കൂടിയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News