Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:34 pm

Menu

Published on April 27, 2013 at 5:33 am

ദല്‍ഹിയില്‍ ആറുവയസുകാരി മാനഭംഗത്തിനിരയായി

6-year-old-child-raped-in-delhi

ന്യൂദല്‍ഹി: ദല്‍ഹി ബദര്‍പൂരില്‍ ആറുവയസുകാരി മാനഭംഗത്തിനിരയായി. വെള്ളിയാഴ്ച വൈകിട്ട് അബോധാവസ്ഥയില്‍ പൊതുടോയ്ലറ്റിനു സമീപം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടി മാനഭംഗത്തിനിരയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

കുട്ടിയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൂടാതെ ശരീരത്തിലെ മറ്റുഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. വഴിയാത്രക്കാരനാണു ബാലികയെ ഈ അവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ മൂന്നു മ ണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ പൊതുടോയ് ലറിന്റെ കരാറുകാരനെയും 22 സെക്യൂരിറ്റി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33