Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:43 pm

Menu

Published on April 4, 2014 at 11:58 am

ഈ എട്ടുവസ്സുകാരി സ്പർഷിച്ചാൽ കാന്‍സറും എയ്ഡ്സും പോലുള്ള മാറാരോഗങ്ങൾ വഴിമാറും;രോഗശാന്തിക്കായി ഇവളെ തേടിയെത്തുന്നത് അനേകായിരങ്ങൾ..!! [വീഡിയോ]

8-year-old-brazilian-girl-claims-to-perform-miracles

റിയോ ഡി ജനിറോ : മനുഷ്യ ദൈവങ്ങളുടെ തലമുറയിലെ ഏറ്റവും ഇളമുറക്കാരിയായിരിക്കുകയാണ്വെറും എട്ടുവയസ്സ് മാത്രം പ്രായമുള്ള  അലാനി സാന്റോസ്.കാന്‍സറും എയ്ഡ്സും വരെ സ്പര്‍ശിച്ച് ഭേദപ്പെടുത്തുന്ന അലാനി ബ്രസീലിലെ സാന്‍ ഗോണ്‍സാലോസ് എന്ന ചേരിയിലെ പള്ളിയിലാണ് ഇവള്‍ അത്ഭുതപ്രവര്‍ത്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അലാനി ആഴ്ചയില്‍ രണ്ട് ദിവസം തന്റെ കഴിവ് കൊണ്ട് രോഗശാന്തി ശ്രുശ്രൂഷ നടത്തുകയാണ്. രോഗശാന്തിക്കായി പള്ളിയിലേയ്ക്ക് അലാനിയുടെ സ്പര്‍ശനം കൊതിച്ചെത്തുന്നവര്‍ ചില്ലറയൊന്നുമല്ല. ആളുകള്‍ക്ക് സുഖം പകരുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതിലൂടെ താന്‍ ദൈവത്തെ കാണാനാണ് ശ്രമിക്കുന്നതെന്നുമാണ് ഈ പെണ്‍കുട്ടി പറയുന്നത് . രോഗികള്‍ക്കായി താന്‍ പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്യുന്നുള്ളു, എന്നാല്‍ അത്ഭുതങ്ങള്‍ നടത്തുന്നത് ദൈവമാണെന്നും അലാനി പറയുന്നു. പക്ഷെ പ്രാര്‍ത്ഥനയും പാട്ടുമൊക്കെ കഴിഞ്ഞതിന് ശേഷം സംഭാവന പിരിവുമുണ്ട്.വര്‍ഷങ്ങളായി ഊന്നുവടിയുടെ സഹായത്തോടെ നടന്നിരുന്നവരെ പോലും സാധാരണ മനുഷ്യരെപ്പോലെ നടക്കാന്‍ താന്‍ പ്രാപ്തരാക്കിയെന്നും ഏഴുവര്‍ഷത്തോളം എച്ച്.ഐ.വിക്ക് ചികിത്സതേടിയയാളെ താന്‍ രോഗമുക്തനാക്കിയെന്നുമൊക്കെ അലാനി പറയുന്നു. അലാനിയുടെ അച്ഛന്‍ അഡോറ്റോ സാന്റോസ് ഈ പള്ളിയിലെ പാസ്റ്ററാണ്. ഒരിക്കല്‍ ഒരു കാര്‍ മോഷ്ടാവായിരുന്ന അഡാറ്റോ മാനസിക പരിവര്‍ത്തനം സംഭവിച്ചതിന് ശേഷമാണ് ദൈവത്തിന്റെ പാത പിന്തുടര്‍ന്നത്. തന്നിലൂടെ മറ്റുള്ളവര്‍ക്ക് രോഗശാന്തി കിട്ടിയിട്ടുണ്ടെന്നു മറ്റുള്ളവരോട് പറയുന്നത് അച്ഛനാണെന്ന് ലിറ്റില്‍ മിഷണറി എന്ന് പേരു കൂടിയുള്ള അലാനി പറയുന്നുണ്ട്. അതേസമയം രോഗശാന്തി വരുത്തുന്നു എന്ന കാര്യമൊഴിച്ചാല്‍ അലാനി ഒരു സാധാരണകുട്ടിയാണെന്നും ഈ കഴിവുകളൊക്കെ മകള്‍ക്ക് കിട്ടിയ വരദാനമാണെന്നുമാണ് അവളുടെ അച്ഛന്‍ പറയുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News