Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:24 pm

Menu

Published on February 13, 2014 at 3:23 pm

84 കാരിയുടെ ഉദരത്തിൽ 44 വർഷം പഴക്കമുള്ള ഗർഭസ്ഥ ശിശു

84-year-old-woman-has-44-year-old-fetus-inside-her-and-wants-to-keep-it-there

റിയോഡി ജനീറോ: എണ്‍പത്തിനാലു വയസ്സുള്ള  ബ്രസീലിയന്‍ വൃദ്ധയുടെ ഉദരത്തിൽ  44 വര്‍ഷം പഴക്കമുള്ള ഗര്‍ഭസ്ഥ ശിശുവിനെ കണ്ടെത്തി.കുറെ കാലമായി കഠിനമായ  വയറുവേദന ഉണ്ടായതിനാൽ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ   വൃദ്ധയുടെ വയറില്‍ ഡോക്ടമാർ എക്‌സ്‌റേ പരിശോധന നടത്തി. അപ്പോഴാണ്‌ ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ചു കൊണ്ട്  വൃദ്ധയുടെ ഗർഭപാത്രത്തിൽ ഗര്‍ഭസ്ഥശിശുവിനെ കണ്ടത്. ഇവരെ പിന്നീട് വിദഗ്ദ പരിശോധനയ്ക്കായി പോര്‍ട്ടോ നാസിയോണല്‍ ആശുപത്രിയിലേക്ക് മാറ്റി.44 വർഷം മുൻപ് ഇവർ ഗർഭിണിയായതാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആ കാലത്ത് കടുത്ത വയറുവേദന ഉണ്ടായപ്പോൾ ഒരു മന്ത്രവാദിയുടെ അടുത്തേക്ക് പോയ ഇവർക്ക് മന്ത്രവാദി നല്കിയ മരുന്ന് കഴിച്ചപ്പോൾ വേദന പൂർണമായും മാറുകയായിരുന്നു.അതിനു ശേഷം ഗർഭിണിയായിരുന്നിട്ടും അവരുടെ വയർ വലുതാകുകയോ കുഞ്ഞ് അനങ്ങുന്നതായി തോന്നുകയോ ചെയ്തില്ല. ഇവർ  കരുതിയത് ഗർഭം അലസിപ്പോയെന്നാണ്. ഇപ്പോൾ സത്യമറിഞ്ഞ വൃദ്ധ കുഞ്ഞിനെ വയറിൽ നിന്നും നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News