Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെഞ്ഞാറമൂട്: ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ശാരീരിക പീഡനമേല്‍ക്കുകയും ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവുണ്ടാകുകയും ചെയ്തത് മാനസിക വിഭ്രാന്തിയുള്ള അമ്മതന്നെ എന്ന് പോലീസ് അറിയിച്ചു.
വാമനപുരം കരിങ്കുറ്റിക്കര മുണ്ടന്‍പള്ളിയില്‍ രാജി (23)ആണ് കുറ്റം ചെയ്തത്. വിവാഹം കഴിക്കാതെ കുഞ്ഞിന് ജന്മം കൊടുത്ത രാജിയുടെ കാമുകന്‍ ഉപേക്ഷിച്ചതാണ് മാനസിക വിദ്രാന്തിക്ക് കാരണമാക്കിയത്.
കഴിഞ്ഞ 24നാണ് ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ജനനേന്ദ്രിയത്തില്‍ നിന്ന് രക്തംവാര്‍ന്ന നിലയില്‍ കാണപ്പെട്ടത്. കാമുകന്‍ ഉപേക്ഷിച്ചശേഷം രാജി കുഞ്ഞുമായി രാജിയുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും കൂടെയാണ് താമസിച്ചിരുന്നത്.
കുഞ്ഞ് കട്ടിലില്‍ നിന്ന് വീണതാണെന്നാണ് രാജി രക്ഷിതാക്കളോട് പറഞ്ഞത്. കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവേറ്റതായി കാണപ്പെട്ടു. കട്ടിലില്‍നിന്ന് വീണാല്‍ ഇത്തരത്തില്‍ പരുക്കേല്‍ക്കുകയില്ലെന്നും ഡോക്ടര്‍മാര്‍ നിഗമനത്തിലെത്തി. ലൈംഗിക പീഡന സംശയത്തില്‍ എസ്.എ.ടിയിലെ ഡോക്ടര്‍മാര്‍ വെഞ്ഞാറമൂട് പോലീസില്‍ അറിയിച്ചു.
വെഞ്ഞാറമൂട് പോലീസ് കുഞ്ഞിന്റെ അമ്മയെയും അമ്മൂമ്മയെയും അപ്പുപ്പനെയും ചോദ്യംചെയ്തപ്പോള്‍ കുട്ടി കട്ടിലില്‍ നിന്ന് വീണത് തന്നെയെന്ന് ഉറച്ചുനിന്നു. മാത്രമല്ല ലൈംഗിക പീഡനത്തിന് സാധ്യതയില്ലെന്നും പറഞ്ഞു.
രാജിയുടെ പരസ്പരവിരുദ്ധമായ മൊഴികള്‍ അന്വേഷണം രാജിയിലേക്ക് തന്നെ തിരിച്ചു. വിശദമായ ചോദ്യംചെയ്യലിലാണ് രാജി കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ പേന കയറ്റിയാണ് മുറിവുണ്ടാക്കിയതെന്നാണ് രാജി സമ്മതിച്ചത്. പേനകൊണ്ട് കുഞ്ഞിന്റെ ഗര്‍ഭാശയത്തില്‍ വരെ മുറിവുണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Reply