Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on January 24, 2018 at 10:56 am

നല്ല പ്രണയം എങ്ങനെ മനസ്സിലാക്കാം.. കണ്ടെത്താം..

ways-to-find-out-good-relations

പരസ്പരം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. എങ്കിലും പല സ്‌നേഹബന്ധങ്ങളും പാതി വഴിയില്‍ നിന്നുപോകാറുമുണ്ട്. പരസ്പമുള്ള സംശയങ്ങളും വിശ്വാസമില്ലായ്മയുമാണ് ഇതില്‍ പ്രധാന വില്ലനായി വരാറുള്ളത്. അതേസമയം പരസ്പരംമനസ്സിലാക്കി അടുത്ത രണ്ടു പേര്‍ക്കിടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ താരതമ്യേന കുറവായിരിക്കും. നിങ്ങള്‍ക്ക് അനുയോജ്യനായ സ്‌നേഹിതയെയോ സ്‌നേഹിതനെയോ എങ്ങനെ കണ്ടെത്താം? ട്രു ലവ് തിരിച്ചറിയാനുള്ള ചില മാര്‍ഗ്ഗങ്ങളിതാ.

1. നിങ്ങള്‍ക്ക് ഇഷ്ടം തോന്നിയ ആളുടെ ശരീര ഭാഷ ശ്രദ്ധിച്ചാല്‍ അയാള്‍ക്ക് നിങ്ങളോട് ഇഷ്ടമുണ്ടെങ്കില്‍ മനസ്സിലാക്കന്‍ കഴിയും. അവരുടെകണ്ണുകളില്‍ പ്രണയമുണ്ടാകും. മറ്റാരേക്കാള്‍ കൂടുതല്‍ കെയറിംഗ് അവര്‍ക്ക് നിങ്ങളുടെ കാര്യത്തില്‍ ഉണ്ടാകും

2. നിങ്ങളോട് മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ ഏതെങ്കിലും കോണിലിരുന്ന് നിങ്ങളെ നിരീക്ഷിക്കുണ്ടാകും.

3. യഥാര്‍ത്ഥത്തില്‍ നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ മനസ്സിലാക്കാനും പല പ്രശ്‌നങ്ങളിലും ആശ്വാസമാകാനും സാധിക്കും.നിങ്ങളുടെ പ്രശ്‌നത്തെ സ്വന്തം പ്രശ്‌നമായാണ് അവര്‍ കാണുക.

4. പ്രണയം നിങ്ങളെ തേടി വരും. കാത്തിരിക്കാനുള്ള മനസ്സ് ഉണ്ടായാല്‍ മതി.

5. നിങ്ങള്‍ നിങ്ങളായിത്തന്നെ പെരുമാറുക. നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തു കാണിക്കുന്നതാണ് നല്ലത്. എങ്കില്‍ മാത്രമേ എപ്പോഴുംസത്യസന്ധമായിരിക്കാന്‍ നമുക്ക് കഴിയുകയുള്ളു. കപടമായ പെരുമാറ്റം പിന്നീട് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴി വക്കും

Loading...

Comments are closed.

More News