Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 12:08 pm

Menu

Published on February 3, 2018 at 6:09 pm

മുടിയുടെ സംരക്ഷണത്തിന് മരുന്നൊന്നും വേണ്ടെന്നേ.. ഇങ്ങനെ ചെയ്‌താൽ മതി

best-solutions-for-better-hair-without-any-cost

മുടിയുടെ സംരക്ഷണത്തിനും മറ്റുമായി എന്തൊക്കെ മരുന്നുകളാണ്, എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് നമ്മള്‍ ദിനവും ചെയ്തുനോക്കുന്നത്. പല തരത്തിലുള്ള മരുന്നുകള്‍ നിത്യം തോറും മാര്‍ക്കറ്റില്‍ ഇറങ്ങുന്നു. ആയുര്‍വേദവും അലോപ്പതിയും നാട്ടുവൈദ്യവും അടക്കം നിരവധി പരീക്ഷണങ്ങള്‍. ചിലതൊക്കെ മുടിക്ക് നല്ലതാകുമ്പോള്‍ ചിലത് മുടിയെ തന്നെ നശിപ്പിക്കുന്നു. പക്ഷെ ശെരിക്കും ഇത്രയൊന്നും കഷ്ടപ്പെടേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നല്ല രീതിയില്‍ താഴെ പറയുംപോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ മുടിയെ നമുക്ക് പ്രത്യേകിച്ച് ചിലവൊന്നുമില്ലാതെ സംരക്ഷിക്കാം.

ഇടക്കിടെ ഹെയര്‍ സ്റ്റൈല്‍ മാറ്റുക

തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഇടക്കിടെ ഹെയര്‍ സ്റ്റൈല്‍ മാറ്റുന്നത് വളരെ നല്ലതാണ്. എപ്പോഴും ഒരേ ഹെയര്‍ സ്റ്റൈല്‍ പിന്തുടരുന്നതും മുടിയില്‍ ഇറുക്കമുള്ള ഹെയര്‍ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും മുടി കൊഴിയാന്‍ കാരണമാകും.

തുടര്‍ച്ചയായി ഒരേ ഷാംപു ഉപയോഗിക്കാതിരിക്കുക

തുടര്‍ച്ചയായി ഒരു ഷാംപു മാത്രം ഉപയോഗിക്കുന്നത് തലയോട്ടിയുടെ പ്രതിരോധ ശേഷിയെ മോശമായി ബാധിക്കും. ഇത് താരന്‍, മുടി കൊഴിച്ചില്‍ എന്നിവക്ക് കാരണമാകുന്നു.

മുടി നനഞ്ഞ അവസ്ഥയില്‍ ചീകരുത്

നനഞ്ഞ മുടി വൃത്തിക്കു നില്‍ക്കണമെങ്കില്‍ ചീകിയെ പറ്റു. എന്നാല്‍ ഇത് ശക്തമായ മുടി കൊഴിച്ചിലിന് കാരണമാകും. നനഞ്ഞ മുടിയില്‍ ക്രീമുകള്‍ തേക്കുന്നത് തലയില്‍ താരന്‍ വരാനും മുടി കൊഴിയാനും കാരണമാകും.

ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിച്ചു നോക്കാം

മുടി വേഗത്തില്‍ പൊട്ടിപ്പോകുന്നത് ഒഴിവാക്കാന്‍ ഇടക്കെങ്കിലും ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് മുടിയെ മിനുസപ്പെടുത്തും. മുടി പൊട്ടിപ്പോകുന്നത് തടയും.

എണ്ണ തേക്കുക

പതിവായി എണ്ണ തേക്കുന്നത് മുടിക്ക് കരുത്തും ആരോഗ്യവും തിളക്കവും നല്‍കും. തലമുടിയില്‍ വരള്‍ച്ച ഉണ്ടാകുമ്പോഴാണ് താരന്‍ കൂടുതലായും ഉണ്ടാകുക. എണ്ണ തേച്ചാല്‍ ഇത് ഒഴിവാക്കാം എന്നു മാത്രമല്ല അതിന്റെ ഗുണം ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News