Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on February 9, 2018 at 11:59 am

പെൺകുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുക ഇത്തരക്കാരെ

girls-show-interest-in-funny-talkative-people

നന്നായി കഥ പറയാന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ?. എങ്കില്‍ നിങ്ങള്‍ക്ക് സ്ത്രീകളുടെ ഇഷ്ടം വേഗത്തില്‍ പിടിച്ച് പറ്റാന്‍ കഴിയും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പേഴ്‌സണല്‍ റിലേഷന്‍ഷിപ്പ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രസകരമായി കഥകള്‍ പറയുന്ന പുരുഷന്‍മാരെയാണ് കൂടുതല്‍ സ്ത്രീകളും ഇഷ്ടപെടുക എന്ന് പഠനനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും സമ്മതിക്കുന്നു.

ഭര്‍ത്താക്കന്മാര്‍ ഇങ്ങനെയുള്ളവരാണെങ്കില്‍ ദാമ്പത്യബന്ധം സുദീര്‍ഘമായിരിക്കുമെന്നാണ് സ്ത്രീകള്‍ പറയുന്നത്. പുരുഷന്മാര്‍ കഥകളും തമാശകളും പറയുമ്‌ബോള്‍, അത് കേള്‍ക്കുന്ന സ്ത്രീകള്‍ക്ക്, അവനോടുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. ബന്ധത്തെ കൂടുതല്‍ ദൃഢപ്പെടുത്തും എന്നും പഠനത്തില്‍ പറയുന്നു.

പരസ്പരം മനസ്സു തുറന്നുള്ള സംസാരവും തമാശകളും കഥകളുമൊക്കെ ദമ്ബതികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും അതുവഴി, ശാരീരികാരോഗ്യവും മെച്ചപ്പെടും. ഒരേ കഥകളിലൂടെ നിങ്ങളുടെ കഴിഞ്ഞുപോയ കാലത്തിലെ നല്ല നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടു ക്കാനാകും. പുരുഷന്മാര്‍ രസകരമായി കഥകള്‍ പറഞ്ഞാല്‍ ബന്ധം സുദീര്‍ഘമായിരിക്കുമെ ന്ന് സ്ത്രീകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ കഥ പറച്ചില്‍ വെറും വാചക കസര്‍ത്ത് ആവാതിരിക്കാന്‍ ശ്രദ്ദിക്കണം

Loading...

Comments are closed.

More News