Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 12:25 pm

Menu

Published on February 21, 2018 at 11:17 am

ശരീരത്തിൽ രണ്ടു ഹൃദയവുമായി ഈ 56കാരൻ; സംഭവം ഇങ്ങനെ

two-hearts-in-one-body-operation-success-in-apollo-hospital-hydrabad

രണ്ടു ഹൃദയവുമായി അത്ഭുതപ്പെടുത്തുകയാണ് ഈ ഈ 56കാരൻ. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് ഇത്തരത്തിൽ രണ്ടു ഹൃദയം ഈ 56കാരന്റെ ശരീരത്തിൽ എത്തിയത്. പഴയ ഹൃദയം നീക്കം ചെയാതെ തന്നെ പുതിയ ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ഡോക്ടര്‍മാരുടെ തീരുമാനമാണ് അപൂര്‍വ പ്രതിഭാസത്തിനു വഴിതെളിച്ചത്.

ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റലിലാണ് അപൂർവ്വങ്ങളിൽ അപൂര്‍വമായ ഈ ശസ്ത്രക്രിയ നടന്നത്. ഒരു 17 വയസ്സുകാരന്റെ ഹൃദയമാണ് 56 വയസുകാരനില്‍ പുതിയതായി ഘടിപ്പിച്ചത്. എന്നാൽ ദാതാവിന്റെ ഹൃദയം സ്വീകർത്താവിന്റെ ഹൃദയത്തെക്കാൾ ചെറുതായിരുന്നു എന്നതിനാൽ ശസ്ത്രക്രിയ അല്പം സങ്കീർണ്ണമാകുകയും ഇത് പഴയ ഹൃദയം മാറ്റിവയ്ക്കുന്നതിനു പകരം പുതിയ ഹൃദയവും കൂടി ശരീരത്തില്‍ ഘടിപ്പിക്കാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്.

അതേസമയം ഇരുഹൃദയങ്ങളും ഒരേ സമയം പ്രവര്‍ത്തിച്ചതോടെ രോഗിയുടെ ശ്വാസകോശത്തിലെ രക്ത സമ്മര്‍ദ്ദം നാലു മടങ്ങ് വര്‍ധിക്കുകയുണ്ടായി. എന്നാൽ ഈ പ്രശ്നം ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയിലൂടെ ഡോക്ടർമാർ പരിഹരിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News